പൗരത്വം നൽകിയാൽ പ്രശ്നമെന്തെന്ന് കേന്ദ്രം, അവർ വോട്ടുചെയ്യുമെന്ന് ഹർജിക്കാർ ; പൗരത്വനിയമ ഭേദഗതി കേസിലെ വാദങ്ങളിങ്ങനെ….!

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ആര്‍ക്കെങ്കിലും പൗരത്വം നല്‍കുന്നത് ഹര്‍ജിക്കാരെ എങ്ങനെയാണ് ബാധിക്കുകയെന്ന് കേന്ദ്രസർക്കാർ. പൗരത്വം ലഭിക്കുന്നവര്‍ വോട്ടുചെയ്യുമെന്ന് ഹര്‍ജിക്കാര്‍. പൗരത്വനിയമ ഭേദഗതിയുടെ ചട്ടങ്ങള്‍ സ്റ്റേചെയ്യണമെന്ന ഇടക്കാല അപേക്ഷകള്‍ പരിഗണിക്കവേ സുപ്രീംകോടതിയില്‍ ചൊവ്വാഴ്ച നടന്നത് ചൂടേറിയ വാദങ്ങള്‍. എന്നാല്‍, ചട്ടം സ്റ്റേചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതി, വിഷയത്തില്‍ എന്തെങ്കിലും നിരീക്ഷണം നടത്താതിരിക്കാനും ശ്രദ്ധിച്ചു. നിയമത്തിനെതിരേ 237 ഹര്‍ജികളുണ്ടെന്നും അതില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും പറഞ്ഞ് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് വാദം തുടങ്ങിയത്. എന്നാല്‍, പരാതിക്കാരാണ് ആദ്യം സംസാരിക്കേണ്ടതെന്നുപറഞ്ഞ് ഹര്‍ജിക്കാരില്‍ ചിലര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് രംഗത്ത് എത്തി.

ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ നാലാഴ്ച സമയംവേണമെന്ന് തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ഹര്‍ജികളെല്ലാം പൊതുവായ കാര്യമാണ് ഉന്നയിക്കുന്നത് എന്നതിനാല്‍ മറുപടിക്ക് കൂടുതല്‍ സമയം നല്‍കേണ്ടതില്ലെന്ന് മുസ്‌ലിംലീഗിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. സി.എ.എ. പ്രകാരം പൗരത്വത്തിനുള്ള അപേക്ഷയില്‍ നടപടികള്‍ തുടങ്ങുകയും അത് നല്‍കുകയും ചെയ്താല്‍ പിന്നീട് തിരിച്ചെടുക്കാനാവില്ല. അങ്ങനെ വന്നാല്‍ ഹര്‍ജികള്‍ അപ്രസക്തമാകുമെന്നും സിബല്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...