പ്രതികളുടെ ബന്ധുക്കള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് ഹാഥ്‌റാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : പ്രതികളുടെ ബന്ധുക്കള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് ഹാഥ്‌റാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍. ജോലിക്ക് പോകാന്‍ പോലും കഴിയുന്നില്ലെന്ന് യുവാവ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ജീവഭയത്താല്‍ കുടുംബം ആശങ്കയിലാണെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിചാരണ വൈകിപ്പിച്ചുവെന്നും കുടുംബം ആരോപിച്ചു. വീടുവച്ചുനല്‍കാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല. ജോലി വാഗ്ദ്ധാനത്തിലും യോഗി സര്‍ക്കാരിന് മൗനമാണെന്ന് യുവാവ് പറഞ്ഞു.

2020 സെപ്തംബര്‍ 14 ന് ഉന്നത ജാതിയില്‍പ്പെട്ട നാലുപേര്‍ പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തെക്കുറിച്ച്‌ പുറത്ത് പറയാതിരിക്കാനായി കുട്ടിയുടെ നാവ് മുറിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്തംബര്‍ 29 ന് പെണ്‍കുട്ടി മരിച്ചു. അന്ന് രാത്രിതന്നെ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ ഉത്തര്‍പ്രദേശ് പൊലീസ് സെപ്തംബര്‍ 30 ന് പുലര്‍ച്ചെ മൂന്ന് മണിക്ക് മൃതദേഹം സംസ്കരിച്ചു. ബന്ധുക്കളെ വീട്ടുതടങ്കലാക്കിയാണ് പോലീസ് മൃതദേഹം സംസ്കരിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...