ഹാഥ്റസ് ദുരന്തം : ആൾദൈവം ഭോലെ ബാബയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: ഹാഥ്റസ് ദുരന്തത്തില്‍ ആൾദൈവം ഭോലെ ബാബയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. എഫ്.ഐ.ആറില്‍ ഭോലെ ബാബയുടെ പേര് ചേർക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹാഥ്റസിലേക്കു പുറപ്പെട്ടിട്ടുണ്ട്. അപകടത്തിനു പിന്നാലെയാണ് ഭോലെ ബാബ ഒളിവിൽ പോകുന്നത്. അംഗരക്ഷകരുടെ അകമ്പടിയോടെ വാഹനവ്യൂഹം നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉത്തർപ്രദേശിനു പുറമേ രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് വിശ്വാസികളാണ് സൂരജ് പാൽ എന്ന ഭോലെ ബാബയ്ക്കുള്ളത്. അതുകൊണ്ടുതന്നെ വിവിധ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രാജ്യംവിട്ടു പോകാനുള്ള സാധ്യതകളും പൊലീസ് മുന്നിൽകാണുന്നു. അതിനിടെ നേപ്പാളിൽ ഭോലെ ബാബ എത്തിയെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്.

അപകടത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ആത്മീയാചാര്യനെതിരെ കേസുനടപടികൾ ഇല്ലാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. പരിപാടിയുടെ മുഖ്യസംഘാടകൻ ദേവപ്രകാശിനെ കുറിച്ചു വിവരം നൽകുന്നവർക്ക് യു.പി പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഭോലേ ബാബയുടെ രാഷ്ട്രീയ സ്വാധീനമാണ് എഫ്.ഐ.ആറിൽ ലഘുവായ വകുപ്പുകൾ ചുമത്താൻ കാരണമെന്ന വിമർശനവും ശക്തമാണ്.സംഭവത്തില്‍ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും യോഗി സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് ഉയർത്തുന്നത്. രാഹുൽ ഗാന്ധിക്കു പുറമെ അഖിലേഷ് യാദവും അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഇന്നു സന്ദർശിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...