ലോകത്തെ വമ്പൻ നാവികാഭ്യാസത്തിൽ തിളങ്ങാൻ ഇന്ത്യയുടെ പി-8ഐയും ; അഭ്യാസം ജൂലായ് 31 വരെ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : ലോകത്തെ ഏറ്റവും വലിയ നാവികാഭ്യാസമായ റിം ഓഫ് പസഫിക് എക്സർസൈസിൽ (റിംപാക്) പങ്കെടുക്കാൻ ഇന്ത്യൻ നാവികസേനയുടെ പി-8ഐ പട്രോൾ വിമാനം ഹവായിയിലെത്തി. യു.എസ്. പസഫിക് ഫ്ലീറ്റിന്റെ നേതൃത്വത്തിൽ ജൂൺ 24 മുതൽ നടക്കുന്ന നാവികാഭ്യാസത്തിൽ പങ്കെടുക്കുന്ന 30 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ജൂലായ് 31 വരെ ഹവായ് ദീപിലും പരിസരങ്ങളിലുമായാണ് അഭ്യാസം. സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയ്ക്കായുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്നതാണ് നാവികാഭ്യാസത്തിലെ ഇന്ത്യയുടെ പങ്കാളിത്തമെന്ന് യു.എസിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചു. 1971-ൽ ആരംഭിച്ച ഈ നാവികാഭ്യാസത്തിന്റെ 30-ാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. ‘പങ്കാളികൾ: സംയോജിതരും സജ്ജരും’ എന്നതാണ് ഈ വർഷത്തെ പ്രമേയം.

30 രാജ്യങ്ങളിൽ നിന്നായി മുപ്പതിലധികം യുദ്ധക്കപ്പലുകൾ, അഞ്ച് അന്തർവാഹിനികൾ, 15 രാജ്യങ്ങളിൽ നിന്നുള്ള കരസേനാവിഭാഗങ്ങൾ, 206-ലധികം വിമാനങ്ങൾ എന്നിവയും 30,000-ത്തോളം സൈനികരും ഇത്തവണ റിംപാകിന്റെ ഭാഗമാകുന്നുണ്ട്. സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര പങ്കാളിത്തം ശക്തമാക്കുന്നതിനും ഈ സുരക്ഷാ പരിശീലനം അവസരമൊരുക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...