ഹര്‍ത്താല്‍ ദിനത്തില്‍ ഔട്ട്‌ലറ്റുകള്‍ തുറന്നില്ല ; നഷ്ടം ജീവനക്കാരില്‍ നിന്ന് ഈടാക്കാനുള്ള ബെവ്‌കോ തീരുമാനം ഹൈക്കോടതി തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ ഔട്ട്ലെറ്റുകള്‍ തുറക്കാത്തതിന്റെ നഷ്ടം ജീവനക്കാരില്‍നിന്ന് നികത്താനുള്ള ബിവറേജസ് കോര്‍പറേഷന്റെ തീരുമാനം ഹൈക്കോടതി തടഞ്ഞു. ഹര്‍ത്താല്‍ ദിനം തുറക്കാത്ത 38 ഔട്ട് ലെറ്റുകളിലെ ജീവനക്കാരില്‍നിന്ന് നഷ്ടം ഈടാക്കാനുള്ള തീരുമാനമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.കോട്ടയം ജില്ലയിലെ എട്ട് ചില്ലറ വില്‍പനശാലകളിലെ ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. 2018 ഒക്ടോബര്‍ 18ന് ശബരിമല വിഷയത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തെ 38 ഓളം വില്‍പനശാലകള്‍ തുറന്നില്ല. ഇതേത്തുടര്‍ന്ന് ഈ ദിവസത്തെ നഷ്ടം ജീവനക്കാരില്‍നിന്ന് ഈടാക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ ശ്രമിച്ചു. ഇതിനെതിരെയാണ് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

അനിഷ്ട സംഭവങ്ങളുണ്ടായ പ്രദേശങ്ങളിലെ ഔട്ട്ലെറ്റുകളാണ് അന്നേ ദിവസം അടഞ്ഞുകിടന്നത്. ആദ്യം 24 മണിക്കൂറും പിന്നീട് 6 മണിക്കൂറുമായി ചുരുക്കിയ ഹര്‍ത്താലിലാണ് ഔട്ട്‌ലെറ്റുകള്‍ വൈകിട്ട് തുറക്കാനാകാതിരുന്നത്. എറണാകുളം ജില്ലയില്‍ ആറിടത്തും, കോട്ടയം 13, പാലക്കാട് 9, തൃശൂര്‍ 8 ഔട്ട്ലെറ്റുകളാണ് തുറക്കാതിരുന്നത്. പോലീസിന്റെ നിര്‍ദേശപ്രകാരവും പ്രാദേശിക എതിര്‍പ്പും കണക്കിലെടുത്താണ് ഇങ്ങനെ ചെയ്തതെന്ന് ജീവനക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ വന്‍ വരുമാനനഷ്ടം ഉണ്ടായെന്നും വൈകിട്ട് ആറു മുതല്‍ ഒന്‍പതുവരെ വില്‍ക്കാന്‍ സാധ്യതയുള്ള മദ്യ കുപ്പികളുടെ തുക നല്‍കണമെന്നും ചൂണ്ടിക്കാട്ടി ബിവറേജസ് കോര്‍പറേഷന്‍ അധികൃതര്‍ ഈ ഔട്ട്ലെറ്റുകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ അയയ്ക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...