ശബരിമല ഹലാല്‍ ശര്‍ക്കര വിവാദം : ഹൈക്കോടതി ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശബരിമല ഹലാല്‍ ശര്‍ക്കര വിവാദത്തിന്മേല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറോടാണ് വിശദീകരണം തേടിയത്. ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. ശബരിമലയില്‍ അപ്പം – അരവണ പ്രസാദ നിര്‍മ്മാണത്തിനാണ് ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചത്. പുളിപ്പ് ബാധിച്ച്‌ ഉപയോഗശൂന്യമായ ശര്‍ക്കര ഗോഡൗണില്‍ നിന്നും തിരിച്ചെടുത്തപ്പോഴാണ് ചാക്കില്‍ ഹലാല്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത് കണ്ടത്.

എന്നാല്‍ അപ്പം, അരവണ പ്രസാദത്തിനുപയോഗിച്ച ഏതാനും ശര്‍ക്കര പാക്കറ്റുകളില്‍ മാത്രമാണ് ഹലാല്‍ മുദ്രയുണ്ടായിരുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരിക്കുന്നത്. അറബ് രാജ്യങ്ങളിലേക്കടക്കം കയറ്റുമതി ചെയ്യുന്നതുകൊണ്ടാണ് ശര്‍ക്കര ചാക്കുകളില്‍ ഹലാല്‍ മുദ്ര ഉണ്ടായതെന്നും ദേവസ്വം ബോര്‍ഡ് വാക്കാല്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ശബരിമല കര്‍മ്മസമിതിയുടെ പരാതിയിന്മേല്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് ദേവസ്വം ബോര്‍ഡ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ശര്‍ക്കര മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് വേണ്ടിയാണ് ഹലാല്‍ മുദ്ര പാക്കറ്റില്‍ പതിപ്പിച്ചതെന്നാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവിന്റേയും വിശദീകരണം. 2019 ലാണ് ഈ ശര്‍ക്കര ഉപയോഗിച്ചത്. പിന്നീട് ഭക്തരുടെ തിരക്ക് കുറഞ്ഞതോടെ അരവണ പ്രസാദ നിര്‍മ്മാണം ഉള്‍പ്പെടെ നിര്‍ത്തലാക്കി. ആ ശര്‍ക്കര ഉപയോഗശൂന്യമായതോടെയാണ് പുനര്‍ലേലത്തിലൂടെ വില്‍ക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ഫുഡ് സേഫ്റ്റി അതോറിറ്റിയും ഈ ശര്‍ക്കര ഉപയോഗശൂന്യമാണെന്ന റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അങ്ങനെയിരിക്കെയാണ് ശര്‍ക്കര മറിച്ചു വില്‍ക്കാനുള്ള നീക്കവും നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...