പരാതി പറയാനെത്തിയ യുവാക്കളെ മര്‍ദിച്ചെന്നും കള്ളക്കേസില്‍ കുടുക്കിയെന്നുമുള്ള പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : നൂറനാട് പോലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയ യുവാക്കളെ മര്‍ദിച്ചെന്നും കള്ളക്കേസില്‍ കുടുക്കിയെന്നുമുള്ള പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ആലപ്പുഴ എസ്.പി ബുധനാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഹരജിയില്‍ ഉന്നയിച്ചിരിക്കുന്ന പോലീസിനെതിരായ ആരോപണങ്ങള്‍ ഗൗരവതരമാണ്. നിയമസംവിധാനത്തെ പരിഹസിക്കുന്നതിന് തുല്യമാണിതെന്നും കോടതി വിമര്‍ശിച്ചു. അയല്‍വാസിയുമായുള്ള സിവില്‍ തര്‍ക്കത്തില്‍ അന്വേഷണത്തിനായി പോലീസ് സ്റ്റേഷന്‍നില്‍ വിളിപ്പിച്ച സഹോദരങ്ങളെ എസ്ഐയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചു കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം പറഞ്ഞത്.

നൂറനാട് പോലീസ് സ്റ്റേഷന്‍ എസ്‌ഐ വി.ആര്‍ അനില്‍ അടക്കം 5 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ചങ്ങനാശ്ശേരി സ്വദേശികളായ ഷാന്‍ മോന്‍, സജിന്‍ റജീബ് എന്നിവര്‍ കോടതിയെ സമീപിച്ചത്. മര്‍ദന ദൃശ്യം മൊബൈലില്‍ ചിത്രീകരിച്ചെന്നു മനസിലായതോടെ എസ്ഐ യെ കൈയ്യേറ്റം ചെയ്തെന്ന കള്ളക്കേസ് എടുത്ത് ഇരുവരെയും ജയിലില്‍ അടച്ചെന്നാണ് ആരോപണം. ഇക്കഴിഞ്ഞ എട്ടാം തിയ്യതിയായിരുന്നു സംഭവം ഉദ്യോഗസ്ഥര്‍ക്കെതിരെ മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ തുടര്‍ നടപടി ഉണ്ടായിട്ടില്ലെന്നും, ഹര്‍ജിക്കാര്‍ പറയുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും, 1കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...