Tuesday, May 28, 2024 6:36 pm

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ലാ​സ്​​റ്റ്​​ ഗ്രേ​ഡ്​ നി​യ​മ​നം ; ഹൈ​കോ​ട​തി സ​ര്‍​ക്കാ​റി​ന്‍റെ നി​ല​പാ​ട്​ തേ​ടി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ലാ​സ്​​റ്റ്​​ ഗ്രേ​ഡ്​ ത​സ്തി​ക​ക​ളി​ലെ നി​യ​മ​ന​ങ്ങ​ള്‍ റി​ക്രൂ​ട്ട്മെന്‍റ്​ ബോ​ര്‍​ഡി​ന്​ വി​ടു​ന്ന കാ​ര്യ​ത്തി​ല്‍ ഹൈ​കോ​ട​തി സ​ര്‍​ക്കാ​റി​ന്‍റെ നി​ല​പാ​ട്​ തേ​ടി. അ​റ്റ​ന്‍​ഡ​ര്‍, സെ​യി​ല്‍​സ്‌​മാ​ന്‍, വാ​ച്ച്‌മാ​ന്‍, സ്വീ​പ്പ​ര്‍ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ ന​ട​ക്കു​ന്ന നി​യ​മ​ന​ങ്ങ​ള്‍ അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു​ണ്ടെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ജ​സ്​​റ്റി​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ്, ജ​സ്​​റ്റി​സ് വി​ജു എ​ബ്ര​ഹാം എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം. കോ​ത​മം​ഗ​ലം പി​ണ്ടി​മ​ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ങ്ങ​ള്‍ കോ​ട​തി സ്​​റ്റേ ചെ​യ്തി​രു​ന്നു. പ​ത്തു​ശ​ത​മാ​നം പ​ട്ടി​ക​ജാ​തി സം​വ​ര​ണം വേ​ണ​മെ​ന്ന വ്യ​വ​സ്ഥ​യ​ട​ക്കം ലം​ഘി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ്​​ പി​ണ്ടി​മ​ന സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി പ​രീ​ക്ഷ​യും നി​യ​മ​ന​ങ്ങ​ളും ന​ട​ത്തു​ന്ന​ത്​ ത​ട​ഞ്ഞ​ത്. സ്​​റ്റേ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​സ​മി​തി ന​ല്‍​കി​യ ഹ​ര​ജി​യി​ലാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം.

സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച്‌ പ​ഠ​നം ന​ട​ത്താ​ന്‍ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്ന​താ​യി സ​ഹ​ക​ര​ണ സ്പെ​ഷ​ല്‍ ഗ​വ.പ്ലീ​ഡ​ര്‍ അ​റി​യി​ച്ചു. സ​മി​തി ന​ല്‍​കി​യ ശി​പാ​ര്‍​ശ​ക​ള്‍ സ​ര്‍​ക്കാ​റി​െന്‍റ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. കേ​ര​ള ബാ​ങ്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​പ്പെ​ക്സ് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ക​ളി​ലെ നി​യ​മ​ന​ങ്ങ​ള്‍ നേ​ര​ത്തേ പി.​എ​സ്.​സി​ക്ക് വി​ട്ടി​രു​ന്നു. മ​റ്റു സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജൂ​നി​യ​ര്‍ ക്ല​ര്‍​ക്ക് മു​ത​ല്‍ ഉ​യ​ര്‍​ന്ന ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ങ്ങ​ള്‍ സ​ഹ​ക​ര​ണ റി​ക്രൂ​ട്ട്മെന്‍റ്​ ബോ​ര്‍​ഡാ​ണ്​ ന​ട​ത്തു​ന്ന​ത്. സ​ഹ​ക​ര​ണ ജോ. ര​ജി​സ്​​ട്രാ​റു​ടെ ഉ​ത്ത​ര​വ്​ പ്ര​കാ​രം ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ഭ​ര​ണ​സ​മി​തി അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

0
മലയോര മേഖലയിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക്...

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

0
തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍...

റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ചു ; അമേരിക്കയിൽ ഇന്ത്യൻ യുവതിയ്ക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: യുഎസിലെ ഫ്‌ളോറിഡയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ച് ഇന്ത്യൻ യുവതി...

കോട്ടയം ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

0
കോട്ടയം : ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. കോട്ടയം ജില്ലയിൽ...