ലാലുവിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുവകകൾ അന്വേഷിക്കണം ; സാധു യാദവ്

For full experience, Download our mobile application:
Get it on Google Play

പട്‌ന : ആര്‍ജെഡി നേതാവ് ലാലു യാദവിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുവകകളെ കുറിച്ച്‌ അന്വേഷണം നടത്തണമെന്നു ലാലുവിന്റെ ഭാര്യാ സഹോദരനും ആര്‍ജെഡി മുന്‍ എംപിയുമായ സാധു യാദവ്. ഇക്കാര്യമുന്നയിച്ചു താന്‍ പ്രധാനമന്ത്രിക്കു പരാതി നല്‍കുമെന്നും സാധു യാദവ് അറിയിച്ചു. ലാലു യാദവുമായി തെറ്റിപ്പിരിഞ്ഞ സാധു ഏറെക്കാലമായി വാര്‍ത്തകളിലില്ലായിരുന്നു. തേജസ്വി യാദവ് ക്രിസ്ത്യന്‍ യുവതിയെ വിവാഹം ചെയ്തതിനെ വിമര്‍ശിച്ചാണ് സാധു ആദ്യം രംഗത്തെത്തിയത്. ഇതേ തുടര്‍ന്നു ലാലുവിന്റെ മക്കളായ തേജ് പ്രതാപ് യാദവും രോഹിണി ആചാര്യയും സമൂഹ മാധ്യമങ്ങളിലൂടെ അമ്മാവനെ രൂക്ഷമായി ആക്രമിച്ചു. സാധു യാദവിനു കംസന്റെ ഗതിയുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. പ്രകോപിതനായ സാധു, കുടുംബ രഹസ്യങ്ങള്‍ വിളിച്ചു പറഞ്ഞു തേജ് പ്രതാപിനെ കടന്നാക്രമിച്ചു.

തേജ് പ്രതാപുമായി പ്രണയത്തിലായിരുന്ന കായസ്ത സമുദായക്കാരിയെ ലാലു യാദവ് അഞ്ചു കോടി രൂപ കൊടുത്തു പിന്തിരിപ്പിച്ചുവെന്നു സാധു വെളിപ്പെടുത്തി. യാദവ സമുദായത്തില്‍ നിന്നുള്ളൊരു കാമുകിയും തേജ് പ്രതാപിനുണ്ടായിരുന്നുവെന്നു സാധു യാദവ് പറഞ്ഞു. തനിക്കെതിരെ വിമര്‍ശനം തുടര്‍ന്നാല്‍ ലാലുവിന്റെയും മക്കളുടെയും രഹസ്യങ്ങളെല്ലാം പരസ്യമാക്കുമെന്നും സാധു മുന്നറിയിപ്പു നല്‍കി. തന്റെ പ്രതിഛായ തകര്‍ക്കുന്ന തരത്തില്‍ ‘ഗംഗാജല്‍’ സിനിമയെടുക്കാന്‍ പ്രകാശ് ഝായ്ക്കു ലാലു പണം നല്‍കിയെന്നും സാധു യാദവ് ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...