കൊച്ചി: നാല് അഭിഭാഷകരെ കൂടി ജഡ്ജിമാരായി നിയമിക്കാന്‍ കേരള ഹൈക്കോടതി കൊളിജിയം സുപ്രീംകോടതി കൊളിജിയത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നു. അഭിഭാഷകരായ ടി കെ അരവിന്ദ് കുമാര്‍, ബസന്ത് ബാലാജി, കെ എ സഞ്ജീത, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുടെ പേരുകളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലാണ് കൊളിജിയം യോഗം ചേര്‍ന്നത്. ശുപാര്‍ശ ചെയ്യപ്പെട്ടവരില്‍ മൂന്ന് പേര്‍ സര്‍ക്കാര്‍ അഭിഭാഷകരായി പ്രവര്‍ത്തിച്ചവരാണ്. സുപ്രീംകൊടതി കൊളിജിയം, കേന്ദ്ര നിയമ മന്ത്രാലയം എന്നിവയുടെ അംഗീകാരത്തിന് ശേഷമാകും രാഷ്ട്രപതി ഇവരെ ജഡ്ജിമാരായി നിയമിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. നേരത്തെ ശുപാര്‍ശ ചെയ്ത ഏഴ് പേരുകള്‍ ഇപ്പോഴും നിയമന്ത്രാലയത്തിന്‍റെ പരിഗണനയിലാണ് ഉള്ളത്.