മത്സ്യത്തൊഴിലാളികളെ ശ്രേഷ്ഠ തൊഴിലാളികള്‍ക്കുള്ള പുരസ്കാരങ്ങളില്‍ നിന്നും ഒഴിവാക്കിയ സംഭവം : വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാറിന്‍റെ ശ്രേഷ്ഠ തൊഴിലാളികള്‍ക്കുള്ള പുരസ്കാരങ്ങളില്‍ നിന്നും ഒഴിവാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്പി നേതാവും മുന്‍ എംഎല്‍എയുമായ ഷിബു ബേബി ജോണ്‍. കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിച്ച വിഭാഗത്തില്‍ ശ്രേഷ്ഠരായിട്ടുള്ള തൊഴിലാളികള്‍ ഇല്ലാഞ്ഞിട്ടാണോ അവരെ പുരസ്കാരത്തില്‍ നിന്നും ഒഴിവാക്കിയതെന്ന് ഷിബു ബേബി ജോണ്‍ ചോദിക്കുന്നു. കുറച്ചുകാലമായി മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ നിസ്സംഗത പുലര്‍ത്തിയിരുന്നവര്‍ ഇപ്പോള്‍ അവരോട് വൈരാഗ്യത്തോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഷിബു ബേബി ജോണിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കഴിഞ്ഞ ദിവസം സംസ്ഥാന ഗവണ്‍മെന്റ് ശ്രേഷ്ഠ തൊഴിലാളികള്‍ക്കുള്ള പുരസ്‌കാരം നല്‍കുകയുണ്ടായി. നിര്‍മാണത്തൊഴിലാളി മുതല്‍ കേരളത്തിലെ എല്ലാ വിഭാഗം തൊഴിലാളികളെയും അതില്‍ ആദരിച്ചു. എന്നാല്‍ മത്സ്യത്തൊഴിലാളികളെ മാത്രം അതില്‍ നിന്ന് ഒഴിവാക്കി. കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിച്ച ഈ വിഭാഗത്തില്‍ ശ്രേഷ്ഠരായിട്ടുള്ള തൊഴിലാളികള്‍ ഇല്ലാഞ്ഞിട്ടാണോ?

കുറച്ചുകാലമായി മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ നിസ്സംഗത പുലര്‍ത്തിയിരുന്നവര്‍ ഇപ്പോള്‍ അവരോട് വൈരാഗ്യത്തോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണോ ഈ അവഗണന എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ആദരിക്കപ്പെട്ട എല്ലാ തൊഴിലാളികള്‍ക്കും അഭിവാദ്യങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...