കൊച്ചി : ഹൈക്കോടതിയില്‍ ഹൈലെവല്‍ ഐടി ടീം നിയമനത്തില്‍ ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്ന് രജിസ്ട്രാര്‍. എന്‍ഐസിയെ ഒഴിവാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എന്‍ഐസിക്ക് യോഗ്യത ഇല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി. ഐടി ഉദ്യോഗസ്ഥരുടെ നിയമനം നടന്നത് ചീഫ് ജസ്റ്റിസ് അറിഞ്ഞുകൊണ്ടാണ്. ഉദ്യോഗസ്ഥ നിയമനത്തില്‍ അന്വേഷണമില്ലെന്നും രജിസ്ട്രാര്‍ പറഞ്ഞു.
ഹൈക്കോടതിയിലെ വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ജോലികളുടെ മേല്‍നോട്ടത്തിന് താല്‍ക്കാലിക ഐടി ടീം മതിയെന്നും കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്‍റര്‍ വേണ്ടെന്നും നിര്‍ദേശിച്ചത് സംസ്ഥാന സര്‍ക്കാരാണെന്നായിരുന്നു ആക്ഷേപം. ഈ പശ്ചാത്തലത്തിലാണ് രജിസ്ട്രാറുടെ മറുപടി.