സിപിഎമ്മിന്റെ കടുത്ത വിമര്‍ശകനായിരുന്ന എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം ; മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കടുത്ത വിമര്‍ശകനായിരുന്നു അപകടത്തില്‍ മരിച്ച എസ് വി പ്രദീപ്. എസ് വി പ്രദീപിന്റെ മരണത്തെ ലാഘവബുദ്ധിയോടെ നോക്കികാണാനാകില്ല. ദുരൂഹമായ സാഹചര്യത്തില്‍ നടന്ന മരണമാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി മാധ്യമപ്രവര്‍ത്തകരുടെ വായ്മൂടിക്കെട്ടാന്‍ പത്രമാരണ നിയമം കൊണ്ടുവന്ന സര്‍ക്കാരാണ് കേരളത്തിലേത്. ആ സര്‍ക്കാരില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല.

യുവതലമുറയിലെ മാധ്യമപ്രവര്‍ത്തകരില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന കെഎം ബഷീറിന്റെ ദാരുണ മരണം കേരളം മറന്നിട്ടില്ല. ആ കേസ് അന്വേഷണം എവിടെയും എത്തിയില്ല. ബഷീറിന്റെ മരണത്തിന് ഉത്തരവാദിയായ ഐഎഎസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്ത് അദ്ദേഹത്തെ ആദരിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്.

ഇത്തരം ഒരു സാഹചര്യത്തില്‍ ഈ സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന അന്വേഷണത്തില്‍ യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടില്ല. പ്രതികളായ ഉന്നതരെ രക്ഷിക്കാന്‍ പ്രഹസന അന്വേഷണം നടത്തി അവരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ആഭ്യന്തര വകുപ്പ് ചെയ്യുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...