Sunday, April 28, 2024 12:17 pm

മന്ത്രി എം.എം. മണിയുടെ വാഹനത്തില്‍ കാറിടിപ്പിച്ചശേഷം നിര്‍ത്താതെപോയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

അടിമാലി : വൈദ്യുതി മന്ത്രി എം.എം. മണിയുടെ വാഹനത്തില്‍ കാറിടിപ്പിച്ചശേഷം നിര്‍ത്താതെപോയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇടുക്കിയില്‍ നിന്ന് കുഞ്ചിത്തണ്ണിയിലേക്കു വരുന്ന വഴിയാണ് അപകടമുണ്ടായത്. പോലീസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചിരുന്നതായും ആക്ഷേപമുണ്ട്.

ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ ശല്യാംപാറയിലായിരുന്നു സംഭവം. മൂന്നാറില്‍ നിന്ന് ഡ്യൂട്ടിക്കുശേഷം കാറില്‍ വീട്ടിലേക്കു പോകുകയായിരുന്ന മൂന്നാര്‍ സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ.യുടെ വാഹനമാണ് മന്ത്രിയുടെ വണ്ടിയില്‍ ഇടിച്ചത്. എന്നാല്‍ അപകടത്തെ തുടര്‍ന്ന് എ.എസ്.ഐ. വാഹനം നിര്‍ത്താതെ പോകുകയാണുണ്ടായത്. ഓഫീസറുടെ കാര്‍ ഇതിനു തൊട്ടുമുമ്പ് ഒരു ഓട്ടോറിക്ഷയിലും ഇടിച്ചിരുന്നു. അടുത്ത ദിവസം ഓട്ടോറിക്ഷ ശരിയാക്കിത്തരാം എന്നുപറഞ്ഞ് മടങ്ങുന്ന വഴിക്കാണ് മന്ത്രിയുടെ വാഹനത്തില്‍ കാര്‍ ഇടിച്ചത്. 200 മീറ്റര്‍ വ്യത്യാസത്തിലാണ് ഈ രണ്ട് അപകടങ്ങളും നടക്കുന്നത്.

ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ളത്തൂവല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടദിവസം രാത്രി ഉദ്യോഗസ്ഥനെ മെഡിക്കല്‍ പരിശോധനക്കു ഹാജരാക്കാന്‍ വെള്ളത്തൂവല്‍ പോലീസ് വീട്ടിലെത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥനെ കണ്ടെത്താനായില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുറ്റിയാനി സെയ്‌ന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് തുടക്കമായി

0
റാന്നി : കുറ്റിയാനി സെയ്‌ന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ ഇന്ന്...

ഏഴ് സംസ്ഥാനങ്ങൾ കടമെടുക്കുന്നത് 14,700 കോടി ; കേരളം കടമെടുക്കുന്നത് 2000 കോടി

0
ന്യൂഡൽഹി : കടപ്പത്രങ്ങളിലൂടെ വീണ്ടും കടമെടുക്കാനൊരുങ്ങുകയാണ് കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾ. റിസർവ്...

അമേരിക്കയിൽ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭം ; 600ലേറെ വിദ്യാർത്ഥികൾ അറസ്റ്റിൽ

0
അമേരിക്ക: അമേരിക്കയിലെ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ അറസ്റ്റിലായ സർവകലാശാല വിദ്യാർത്ഥികളുടെ...

കല്ലേലി തോട്ടത്തിൽ വോട്ടര്‍മാര്‍ കുറഞ്ഞു

0
കല്ലേലി : അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാംവാർഡായ കല്ലേലി തോട്ടത്തിൽ തിരഞ്ഞെടുപ്പിന് പഴയ...