ചരിത്രത്തില്‍ ആദ്യം ; ഹൈക്കോടതി രാത്രികാല സിറ്റിംഗ് നടത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചരിത്രത്തില്‍ ആദ്യമായി ഹൈക്കോടതി രാത്രികാല സിറ്റിംഗ് നടത്തി. ഇന്നലെ രാത്രി പതിനൊന്നു മുപ്പതിന് ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ കൊച്ചി തുറമുഖത്തു നങ്ങൂരമിട്ടിട്ടുള്ള കപ്പല്‍ തുറമുഖം വിടുന്നത് തടഞ്ഞു. ഇന്ന് രാവിലെ കപ്പല്‍ തുറമുഖം വിടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പ്രത്യേക സിറ്റിങ്ങില്‍ കേസ് പരിഗണിച്ചത്. അഭിഭാഷകരും കോടതി ജീവനക്കാരും അടക്കം എല്ലാവരും തങ്ങളുടെ വീടുകളില്‍ ഇരുന്നാണ് കേസില്‍ ഹാജരായത്. അമ്പലമുകള്‍ എഫ്‌എസിടിയിലേക്ക് സല്‍ഫറുമായി എത്തിയ എം.വി ഓഷ്യന്‍ റോസ് എന്ന ചരക്ക് കപ്പല്‍ തുറമുഖം വിടുന്നതാണ് കോടതി അറസ്റ്റ് ഉത്തരവിലൂടെ തടഞ്ഞത്.

കപ്പലിലേക്ക് വെള്ളം വിതരണം ചെയ്ത ഇനത്തില്‍ രണ്ടര കോടിയോളം രൂപ ലഭിക്കാനുണ്ടെന്നു പരാതിപ്പെട്ട് കൊച്ചിയിലെ ഗ്രേസ് യാങ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനമാണ് കോടതിയെ സമീപിച്ചത്. സ്ഥാപനത്തിന് നല്‍കാനുള്ള തുകയും നിയമനടപടിക്ക് ആവശ്യമായ തുകയും കെട്ടിവെക്കുകയോ ഈ തുകക്ക് ആനുപാതികമായ ഈടോ നല്‍കാതെ കപ്പലിനെ തുറമുഖം വിടാന്‍ അനുവദിക്കരുതെന്ന് കൊച്ചി തുറമുഖ ട്രസ്റ്റിന് കോടതി നിര്‍ദേശം നല്‍കി. കോടതി നിര്‍ദേശം പതിനഞ്ചു ദിവസത്തിനകം പാലിച്ചില്ലെങ്കില്‍ കപ്പല്‍ ലേലം ചെയ്യാന്‍ ഹര്‍ജിക്കാര്‍ക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ ഫയലിംഗില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണിച്ചത്. ചരിത്രത്തില്‍ ആദ്യമായി ഹൈക്കോടതി രാത്രികാല സിറ്റിംഗ് നടത്തിയത്. രാത്രി പതിനൊന്നു മുപ്പതിന് ഓണ്‍ലൈന്‍ സിറ്റിങ്ങിലൂടെയാണ് കേസ് കോടതി പരിഗണിച്ചത്. അഭിഭാഷകരും കോടതി ജീവനക്കാരും അടക്കം എല്ലാവരും തങ്ങളുടെ വീടുകളില്‍ ഇരുന്നാണ് കേസില്‍ ഹാജരായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി ; അയ്യപ്പഭക്തർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

0
ഇടുക്കി: ഇടുക്കി കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി. അതിർത്തി...

പാലാ നഗരസഭയിൽ ഭരണം പിടിച്ച് ഇടത്-കോൺഗ്രസ് വിമതരുടെ സഖ്യം ; മായാ രാഹുൽ ചെയർപേഴ്‌സൺ

0
പാലാ : പാലാ നഗരസഭ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിൽനിന്നുള്ള സ്വതന്ത്ര അംഗം...

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...