കാട്ടുപന്നിയെ കൊല്ലാന്‍ കന്യാസ്ത്രീക്ക് ഹൈക്കോടതിയുടെ അനുമതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കാട്ടുപന്നിയെ കൊല്ലാന്‍ കന്യാസ്ത്രീക്ക് ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട് മുതുകാട് സെന്റ് ആഗ്നസ് കോൺവെന്റിലെ സിസ്റ്റർ ജോഫി ജോസിനാണ് പ്രത്യേക അനുമതി ലഭിച്ചത്. മഠത്തിലെ കൃഷിയിടത്തിൽ എന്ത് കൃഷിയിറക്കിയാലും കാട്ടുപന്നി കുത്തി നശിപ്പിക്കും. അവസാനമായി നട്ട നൂറ് ചുവട് കപ്പ പൂർണമായും കാട്ടുപന്നികൂട്ടം കുത്തി ഇളക്കി മറിച്ചിട്ടു. വേലി കെട്ടി സംരക്ഷിക്കാൻ നോക്കിയിട്ടും ഫലമുണ്ടായില്ല. അങ്ങനെയാണ് മഠത്തിലെ മദറായ സിസ്റ്റർ ജോഫി ഹൈക്കോടതിയെ സമീപിച്ചത്.

കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാനുള്ള അനുമതി നൽകാൻ കോടതി വനംവകുപ്പിനോട് നിർദ്ദേശിച്ചു. കാട്ടുപന്നിയെ കെല്ലാൻ അനുമതി ലഭിക്കുന്ന ആദ്യ കന്യാസ്ത്രീ താനാണെന്നുപോലും ജോഫിക്കറിയില്ലായിരുന്നു. കാട്ടുപന്നിക്ക് മുന്നിൽ കൃഷി അവസാനിപ്പിക്കാനും തയ്യാറല്ല.

കോടതി ഉത്തരവ് പ്രകാരം വനംവകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ കൃഷിയിടത്തിൽ കെണികൾ സ്ഥാപിച്ച് കാട്ടുപന്നിയെ പിടിക്കാനാണ് സിസ്റ്ററുടെ തീരുമാനം. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ കോഴിക്കോട് വയനാട് ജില്ലകളിൽ നിന്നായി മുപ്പതോളം കർഷകർക്കാണ് ഇതുവരെ കോടതി അനുമതി നൽകിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...