ജിജു അശോകന്റെ ‘ഉറുമ്പുകൾ ഉറങ്ങാറില്ല’ ഇനി തമിഴിലേക്ക്

For full experience, Download our mobile application:
Get it on Google Play

ജിജു അശോകന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഉറുമ്പുകൾ ഉറങ്ങാറില്ല’. ചെമ്പൻ വിനോദ് – വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ലഭിച്ചത്. ഇപ്പോഴിതാ ഈ ചിത്രം തമിഴിലേക്ക് പുനർനിർമ്മിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

സംവിധായകൻ ജിജു അശോകൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. കോമഡി ത്രില്ലർ ജോണറിൽപ്പെട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. ഗന്ധർവ്വൻ കോട്ടൈ, ആൾവാർ കുറിച്ചി, അളകാപുരം, അംബാസമുദ്രം എന്നിവടങ്ങളിലായി ഈ വർഷവാസനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഈ ചിത്രത്തിന്റെ അഭിനേതാക്കൾ, ക്രൂ  തുടങ്ങിയ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുമെന്ന് പ്രൊഡക്ഷൻ ടീം അറിയിച്ചു.

ദേവ് മോഹൻ നായകനാകുന്ന ‘പുള്ളി’ എന്ന മലയാള ചലച്ചിത്രം ആണ്  ജിജു അശോകന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. എ.എ.എ.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലവൻ, കുശൻ, കമലം ഫിലിംസിന്റെ ബാനറിൽ ടി ബി  രഘുനാഥൻ എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ചലച്ചിത്രം ആണിത്. റിലീസ് ചെയ്യാനിരിക്കുന്ന അദൃശ്യം, യൂകി എന്നീ ചിത്രങ്ങൾക്ക് ശേഷം എ.എ.എ.ആർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം, പുള്ളി എന്നിവയാണ് കമലം ഫിലിംസിന്റെ മറ്റു ചിത്രങ്ങൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...