കൊച്ചി : നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂളിലെ ശുചിമുറിയില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റും അധ്യാപകനുമായ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ അറസ്റ്റിലായത്. ഇയാള്‍ നല്‍കിയ ജാമ്യഹർജി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.
കഴിഞ്ഞ ദിവസം കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെ കോടതി കക്ഷി ചേര്‍ത്തിരുന്നു. മാതാവിന് നോട്ടീസയക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. കേസ് ഡയറി ഹൈക്കോടതിയില്‍ ഹാജരാക്കി.
പ്രതി പത്മരാജന്‍ കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ പോലീസ് പിടികൂടിയത്.