കൊച്ചി : കോവിഡ് സാഹചര്യങ്ങളിൽ ആത്മഹത്യ ചെയ്ത കച്ചവടക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. തൃശൂർ ചിയാരം സ്വദേശി സോംദേവ് രാജൻ പാറമേൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചിഫ് ജസ്റ്റീസ് എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഏർപ്പെടുത്തിയ ലോക് ഡൗൺ മൂലം സാമ്പത്തിക തകർച്ച നേരിട്ട കച്ചവടക്കാർ ജീവനൊടുക്കിയെന്നും ഇവരുടെ കുംടുംബങ്ങൾ പ്രതിസന്ധിയിലായന്നും ചുണ്ടിക്കാട്ടിയാണ് ഹർജി.
കോവിഡ് സാഹചര്യങ്ങളിൽ ആത്മഹത്യ ചെയ്ത കച്ചവടക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം ; ഹൈക്കോടതി
RECENT NEWS
Advertisment