പെ​രി​ന്ത​ല്‍​മ​ണ്ണ നഗരസഭയിലെ ക​രാ​റുകാര്‍ക്ക് കു​ടി​ശി​ക തു​ക ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

For full experience, Download our mobile application:
Get it on Google Play

പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ നഗരസഭയിലെ ക​രാ​റുകാര്‍ക്ക് കു​ടി​ശി​ക തു​ക ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച മൂ​ന്ന് ക​രാ​റു​കാ​ര്‍​ക്ക് മാ​ത്രം 2,35,99,910 രൂ​പ​യാ​ണ് ന​ല്‍​കാ​നു​ള്ള​ത്. ആ​കെ​ത്തു​ക​യു​ടെ 50 ശ​ത​മാ​നം മൂ​ന്ന് മാ​സ​ത്തി​ന​ക​വും ബാ​ക്കി​ത്തു​ക അ​ടു​ത്ത മൂ​ന്നു​മാ​സ​ത്തി​ന​ക​വും ന​ല്‍​കാ​നാ​ണ് ഉ​ത്ത​ര​വ്.
ക​രാ​റു​കാ​രാ​യ ടി. ​മു​ഹ​മ്മ​ദ് ഷ​ഫീ​ക്കി​ന്(17 പ്ര​വൃ​ത്തി​ക​ള്‍) 1,56,72,282 രൂ​പ​യും ടി. ​മു​ഹ​മ്മ​ദ് റ​ഫീ​ക്കി​ന്(​ആ​റ് പ്ര​വൃ​ത്തി​ക​ള്‍) 23,26,559 രൂ​പ​യും എം. ​ഹ​സ്ക​റി​ന്(12 പ്ര​വൃ​ത്തി​ക​ള്‍) 56,01,069 രൂ​പ​യു​മാ​ണ് ന​ല്‍​കാ​നു​ള്ള​ത്. 2020-21 കാ​ല​ത്തെ പ്ര​വൃ​ത്തി​ക​ളു​ടെ ബി​ല്ലു​ക​ളാ​ണി​വ. ന​ഗ​ര​സ​ഭ ബി​ല്‍ തു​ക ന​ല്‍​കാ​തെ​യാ​യ​തോ​ടെ​യാ​ണ് ക​രാ​റു​കാ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലെ അ​ജ​ന്‍​ഡ​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളു​ള്ള​ത്. ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ച്ച പ​ദ്ധ​തി​ക​ള്‍ ഇ​വ​യി​ലു​ണ്ടെ​ങ്കി​ല്‍ അ​ക്കാ​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി​യി​ല്‍ ഈ ​വി​വ​രം ബോ​ധി​പ്പി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ പി​ടി​പ്പു​കേ​ടി​ന്‍റെ പ​രി​ണി​ത​ഫ​ല​മാ​ണെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ച്ചു. വി​ഷ​യ​ത്തി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ധ​ന​സ്ഥി​തി കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​നും ക​ഴി​യു​മെ​ങ്കി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കു​ന്ന​ത് പ​രി​ശോ​ധി​ക്കു​മെ​ന്നും ചെ​യ​ര്‍​മാ​ന്‍ വി​ശ​ദീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്തെ ന​ഗ​ര​സ​ഭ​ക​ള്‍​ക്കാ​കെ​യു​ണ്ടാ​യ പ്ര​തി​സ​ന്ധി​യാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലു​ണ്ടാ​യ​തെ​ന്നും ക​രാ​റു​കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...