മലയോര നാട്ടിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോവിഡും പ്രളയവുമെല്ലാം കാരണം ഓണാഘോഷങ്ങൾ നാമമാത്രമായി ചുരുങ്ങിപോയ കോന്നിയുടെ മലയോര മേഖലയിൽ വീണ്ടും ഓണക്കാലത്തിന്റെ വരവറിയിച്ച് ആർപ്പുവിളികൾ ഉയർന്നു.സ്‌കൂൾ കോളേജ് തലങ്ങളിലെ ഓണാഘോഷ പരിപാടികൾ കോന്നിയിൽ ആവേശമുയർത്തി.കഴിഞ്ഞ രണ്ട് വർഷത്തോളമായി ഓൺലൈൻ ക്ലാസുകളിൽ വീടുകളിൽ ഒതുങ്ങിപോയ വിദ്യാത്ഥികൾ ഈ തവണ സ്‌കൂളുകളിലെയും കോളേജുകളിലേയും ഓണാഘോഷത്തിമിർപ്പിൽ വലിയ ആവേശത്തിൽ ആയിരുന്നു.ഓണത്തിൻറെ തനത് കലാരൂപങ്ങളും കായിക മത്സരങ്ങളും എല്ലാം വിദ്യാലയങ്ങളിൽ വലിയ ആവേശമുളവാക്കി.

കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച വടം വലി മത്സരം കാണുവാൻ കുട്ടികളുടെയും മുതിർന്നവരുടെയും നീണ്ട നിര തന്നെ ഉണ്ടായിരുന്നു.ചെറിയ മഴ ഉണ്ടായിരുന്നെങ്കിലും ഇതൊന്നും കാര്യമാക്കാതെ ആയിരുന്നു വിദ്യാർത്ഥികളുടെ മത്സരങ്ങൾ.കോളേജുകളിലെ ആഘോഷ തിമിർപ്പുകൾ വൈകുന്നേരം വരെയും നീണ്ടുനിന്നു.കാലം മാറിയതോടെ ഓലക്കുട ഏന്തിയ മഹാബലി ചക്രവർത്തി ചിലയിടങ്ങളിൽ ബുള്ളറ്റിലും ജീപ്പിലും എല്ലാം നഗര പ്രദക്ഷിണം നടത്തിയത് നാട്ടുകാർക്ക് കൗതുക കാഴ്ചയായി.ആൺകുട്ടികളും പെൺകുട്ടികളും മലയാള തനിമയുള്ള വേഷങ്ങൾ ധരിച്ചാണ് വിദ്യാലയങ്ങളിൽ എത്തിയത്.ഇതിലും ഡ്രസ്സ് കോഡ് നില നിർത്താൻ കുട്ടികൾ മറന്നില്ല.

അത്ത പൂക്കളം ഇടാൻ പൂക്കൾ ലഭിക്കാതെ വന്നപ്പോൾ പൂക്കളത്തിന്റെ മാറ്റ് കുറയാതിരിക്കാൻ തമിഴ്‌നാട്ടിൽ പോയി നേരിട്ട് പൂക്കൾ വാങ്ങിയവരും കൂട്ടത്തിൽ ഉണ്ട്. കോന്നി ഗവണ്മെന്റ് എൽ പി സ്‌കൂളിൽ പുലികളിക്കായി കുട്ടി പുലികളും ഇറങ്ങിയിരുന്നു.അത്തപ്പൂക്കളം ഇട്ടും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഓണം ആഘോഷമാക്കിയ വിദ്യാർത്ഥികൾക്കായി സ്‌കൂൾ കോളേജ് അധികൃതർ വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു.കൂട്ടുകാർക്കൊപ്പം ഉള്ള വിദ്യാലയങ്ങളിലെ ഓണാഘോഷം ആവേശമാക്കിയ കുട്ടികളും മുതിർന്നവരും തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണിപ്പോൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...