മാര്‍ ആന്റണി കരിയിലിനെ കാണാന്‍ കര്‍ദിനാള്‍ ആലഞ്ചേരിയോ, മാര്‍ ആന്‍ഡ്രൂസ് താഴത്തോ ശ്രമിച്ചാല്‍ തടയുo : അല്മായ മുന്നേറ്റം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവ രാജഗിരി ഹോസ്പിറ്റലില്‍ കഴിയുന്ന മാര്‍ ആന്റണി കരിയിലിനെ വീണ്ടും കാണാന്‍ കര്‍ദിനാള്‍ അലഞ്ചേരിയോ, മാര്‍ ആന്‍ഡ്രൂസ് താഴത്തോ ശ്രമിച്ചാല്‍ ഏത് വിധേനയും തടയുമെന്ന് അല്മായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി മുന്നറിയിപ്പ് നല്‍കി. മാര്‍ ആന്റണി കരിയില്‍ എറണാകുളം അതിരൂപതയുടെ ചുമതലയില്‍ നിന്ന് നീക്കിയിട്ടും ഒരു അസൂഖവും ഇല്ലാതെ പരിയാരം ഹൗസില്‍ കഴിയുകയായിരുന്നു. മാര്‍ ആന്റണി കരിയില്‍ എറണാകുളം അതിരൂപതയിലെ വിശ്വാസികള്‍ക്കും വൈദികര്‍ക്കും എഴുതിയ ഓപ്പണ്‍ ലെറ്റര്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി അവിടെ ചെന്ന് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഭീഷണി മുഴക്കിയിരുന്നു.

അതിനെ തുടര്‍ന്ന് മാര്‍ ആന്റണി കരിയില്‍ നെഞ്ച് വേദനയുമായി തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ആയിരുന്നു. അതിനു ശേഷവും രണ്ടു തവണ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഹോസ്പിറ്റലില്‍ കരിയില്‍ പിതാവിനെ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചതിന് ശേഷം മാര്‍ ആന്റണി കരിയിലിന്റെ ആരോഗ്യനില മോശമാവുകയും ആയിരുന്നു. അവിടെ തുടരുന്നത് കരിയില്‍ പിതാവിന്റെ ജീവന് തന്നെ ഭീഷണി ആകും എന്ന് കുടുംബ അംഗങ്ങളും വിശ്വാസികളും അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് ആലുവ രാജഗിരി ഹോസ്പിറ്റലിലേക്ക് മാറ്റിയത്.

ഇന്ന് മാര്‍ ആന്റണി കരിയിലിനെ കാണാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞു അല്മായ മുന്നേറ്റം പ്രതിനിധികള്‍ മാര്‍ താഴത്തിനെ നേരില്‍ കാണുകയും ഹോസ്പിറ്റലില്‍ പോയി കാണാന്‍ ശ്രമിക്കരുത് എന്ന് അറിയിക്കുകയും ചെയ്തു. മാര്‍ ആന്റണി കരിയിലിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്ന ഈ അവസരത്തില്‍ നിങ്ങള്‍ കണ്ടതിനു ശേഷം എന്തെങ്കിലും സംഭവിച്ചാല്‍ എറണാകുളം അതിരൂപതയില്‍ കാലുകുത്താന്‍ ഒരു മെത്രാന്‍മാരെയും അനുവദിക്കില്ലെന്നും അല്മായ മുന്നേറ്റം അറിയിച്ചു. അതോടൊപ്പം കുറച്ചു കാര്യങ്ങള്‍ കൂടി വ്യക്തമായി അറിയിച്ചു. മാര്‍ ആന്റണി കരിയില്‍ പിതാവ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാല്‍ ഈ അതിരൂപതയില്‍ താമസിക്കും.

ഇവിടെ എല്ലാ പരിപാടികളിലും പങ്കെടുക്കും. അതിന് ആവശ്യമുള്ള നടപടികള്‍ വത്തിക്കാനുമായി ബന്ധപ്പെട്ട് ഉടന്‍ തീരുമാനം എടുക്കണമെന്ന് അറിയിച്ചു. തീരുമാനം ഉണ്ടായാലും ഇല്ലെങ്കിലും മാര്‍ ആന്റണി കരിയില്‍ എറണാകുളം അതിരൂപത അതിര്‍ത്തിക്കുള്ളില്‍ തന്നെ താമസിക്കുമെന്നും അറിയിച്ചു. അത് തടുക്കാന്‍ ചങ്കൂറ്റം ഉള്ളവര്‍ ഉണ്ടെകില്‍ വരാമെന്ന് അല്മായ മുന്നേറ്റം പ്രതിനിധികള്‍ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ അറിയിച്ചു. അല്മായ മുന്നേറ്റം കണ്‍വീനര്‍ ജെമി ആഗസ്റ്റിന്‍ നേതൃത്വം നല്‍കി.

ഇന്നലെ അല്മായ മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ മാര്‍ ആന്റണി കരിയിലിന്റെ സ്വന്തം ഇടവക ദേവാലയത്തില്‍ എറണാകുളം അതിരൂപതയിലെ മുഴുവന്‍ സംഘടനകളും സംയുക്തമായി പ്രാര്‍ത്ഥന യജ്ഞം സംഘടിപ്പിച്ചു. ഇന്ന് എറണാകുളം അതിരൂപതയിലെ മുഴുവന്‍ ഇടവകകളിലും കരിയില്‍ പിതാവിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥന യജ്ഞം സംഘടിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....