കെഎസ്‌ആര്‍ടിസിയില്‍ നടക്കുന്നത് യൂണിയനുകള്‍ വിചാരിക്കുന്നത് മാത്രം ; ഈ പ്രസ്ഥാനം അവര്‍ക്ക് ഏറ്റെടുത്തുകൂടെയെന്നും ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ നടക്കുന്നത് യൂണിയനുകള്‍ വിചാരിക്കുന്നത് മാത്രമാണെന്നും ഈ പ്രസ്ഥാനം അവര്‍ക്ക് ഏറ്റെടുത്തുകൂടെയെന്നും ഹൈക്കോടതി ചോദിച്ചു. കെഎസ്‌ആര്‍ടിസിയില്‍ മിന്നല്‍ പണിമുടക്കു നടത്തിയ ജീവനക്കാരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്. മിന്നല്‍ പണിമുടക്കില്‍ കടുത്ത നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും കെഎസ്‌ആര്‍ടിസി മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 6നു കേസ് വീണ്ടും പരിഗണിക്കും.

തിരുവനന്തപുരത്തെ നാല് ഡിപ്പോകളില്‍ 2022 ജൂണ്‍ 26നു നടന്ന മിന്നല്‍ പണിമുടക്കില്‍ നഷ്ടം വന്ന 9,50,137 രൂപ ശമ്ബളത്തില്‍ നിന്ന് ഈടാക്കാനുള്ള നീക്കത്തിനെതിരെ 107 ജീവനക്കാര്‍ നല്‍കിയ ഹര്‍ജികളാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചത്. പാപ്പനംകോട്, തിരുവനന്തപുരം സിറ്റി, വികാസ് ഭവന്‍, പേരൂര്‍ക്കട ഡിപ്പോകളില്‍ നടന്ന പണിമുടക്കില്‍ 63 സര്‍വീസുകള്‍ മുടങ്ങിയതായി കെഎസ്‌ആര്‍ടിസി അറിയിച്ചു. സര്‍വീസ് ഷെഡ്യൂള്‍ മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. ശമ്പളം കിട്ടാതായപ്പോള്‍ ജനങ്ങളെല്ലാം ജീവനക്കാര്‍ക്ക് ഒപ്പമായിരുന്നുവെന്നും കാട്ടാക്കടയിലെ ഒറ്റ സംഭവത്തോടെ ജനം എതിരായെന്നും കോടതി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്

0
കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് ഡ്രൈവരുടെ ശരീരത്തിൽ ഇഴഞ്ഞു കയറി.ചേവാറിൽ ഇന്ന്...

മലപ്പുറം പോത്തുകല്ലിൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടി

0
മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍...

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

0
ന്യൂഡൽഹി : കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി...

പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി...