കന്നുകാലികളെ പോലെയാണ് മദ്യം വാങ്ങാന്‍ എത്തുന്നവരെ കാണുന്നത് ; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കടകളില്‍ പോകുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന നിര്‍ദ്ദേശം മദ്യ വില്‍പ്പനശാലകള്‍ക്കും ബാധകം. കന്നുകാലികളെ പോലെയാണ് മദ്യം വാങ്ങാന്‍ എത്തുന്നവരെ കാണുന്നത്. പുതുക്കിയ കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ട് മദ്യ വില്‍പ്പന ശാലകള്‍ക്ക് ബാധകമാക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നില്‍ ഇപ്പോഴും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പോലീസ് ബാരിക്കേഡുകളും മറ്റും വെച്ചാണ് തിരക്കിനെ നിയന്ത്രിക്കുന്നത്. ഇത് താന്‍ നേരിട്ട് കണ്ട സംഭവമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അറിയിച്ചു.

വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മദ്യ വില്‍പ്പനശാലകളേയും ബാധിക്കുന്നതാണ്. ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റോ, ആദ്യ ഡോസ് വാക്‌സീന്‍ എടുത്ത രേഖയോ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കും ബാധകമാക്കണം. വാക്‌സിന്‍എടുത്തവര്‍ക്കോ ആര്‍.ടി.പി.സി.ആര്‍ ചെയ്തവര്‍ക്കോ മാത്രമേ മദ്യം വില്‍ക്കുകയുള്ളൂവെന്ന് തീരുമാനിക്കണം. വാക്‌സിനേഷന്‍ പരമാവധി ആളുകളിലേക്ക് എത്താന്‍ ഇത് ഉപകരിക്കും. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ വാക്‌സിന്‍ എടുക്കുമെന്നും കോടതി അറിയിച്ചു.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ബുധനാഴ്ച മറുപടി നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. മദ്യവില്‍പ്പനശാലകളിലെ തിരക്ക് സംബന്ധിച്ച്‌ ഹൈക്കോടതി ഇതിന് മുന്‍പും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സര്‍ക്കാര്‍ പുതുക്കി പുറത്തിറക്കിയ കൊവിഡ് മാനദണ്ഡങ്ങളില്‍ മദ്യശാലകളില്‍ പോകുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും വാക്‌സിനും നിര്‍ബന്ധമാക്കിയിരുന്നില്ല. ഹൈക്കോടതി നേരത്തെ പരിഗണിക്കുന്ന ഈ കേസ് വാദത്തിനെത്തിയപ്പോഴാണ് വീണ്ടും കേരള സര്‍ക്കാരിനെ വിമര്‍ശിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...