കോടതിയിലെ സംഭവം വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വഞ്ചിയൂര്‍ കോടതിയില്‍ സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജി കുമാറിനെതിരെ അഭിഭാഷകര്‍ നടത്തിയ ആക്രമണത്തില്‍ കടുത്ത വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം. മാധ്യമ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തത് കോടതിയലക്ഷ്യവും ക്രിമിനലിസവുമാണെന്ന് മുഖപത്രം ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ സ്വഭാവമുള്ള അഭിഭാഷകരെ പേടിച്ച്‌ സഹജീവികള്‍ കഴിയേണ്ട അവസ്ഥയാണെന്നും സംസ്ഥാന പോലീസിന് ഇവരെ പേടിയാണെന്നും ‘കോടതി വളപ്പ് ഗുണ്ടാ കോളനിയാക്കരുത് ‘ എന്ന മുഖപ്രസംഗത്തില്‍ പറയുന്നു. മജിസ്ട്രേറ്റുമാരെ ഉള്‍പ്പെടെ ക്രിമിനല്‍ മാഫിയ അധിക്ഷേപിക്കുകയാണ്. നിയമസഭയും മേല്‍ക്കോടതികളും അടിയന്തരമായി ഇടപെടണമെന്നും മുഖപത്രം ആവശ്യപ്പെടുന്നു.

വഞ്ചിയൂരില്‍ ഗുരുതരമായ പ്രശ്നം നിലനില്‍ക്കുകയാണ്. ഇന്നലത്തേതും നിയമത്തോടുള്ള വെല്ലുവിളിയും കോടതിയലക്ഷ്യവും ക്രിമിനലിസവുമാണ്. സന്നദ് സ്വീകരിക്കുമ്പോള്‍ അഭിഭാഷകര്‍ ചെയ്യുന്ന പ്രതിജ്ഞയുടെ ലംഘനമാണ് ഇത്തരം സംഭവങ്ങള്‍. ജനങ്ങള്‍ക്ക് നീതിതേടാനുള്ള ആദ്യപടി അഭിഭാഷകരാണ്. മധ്യസ്ഥരായ ഇവരില്‍ ചിലര്‍ ഗുണ്ടകളും ക്രിമിനലുകളുമായി നിലകൊള്ളുന്നത് ആ സമൂഹത്തിനും കോടതികള്‍ക്കും അപമാനമാകുന്നു. സാമൂഹികപ്രതിബദ്ധത മറന്നുകൊണ്ടുള്ള പലരുടെയും പിന്തുണയാണ് ക്രിമിനല്‍മാഫിയ്ക്ക് വളമാവുന്നത്.

ഇത് അനുവദിക്കാനാവില്ല. സുപ്രീം കോടതിവരെയുള്ള മേല്‍ക്കോടതികളും നിയമ നിര്‍മ്മാണസഭയും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമാണ്. സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ.എം ബഷീറിനെ കാറിടിച്ച്‌ കൊന്ന ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും വിചാരണക്കായി ഇന്നലെ കോടതിയില്‍ എത്തിയിരുന്നു. ഇവരുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതിനാണ് ശിവജിയെ ആക്രമിച്ചത്. മൊബൈല്‍ഫോണും അക്രെഡിറ്റേഷന്‍ കാര്‍ഡും ക്രിമിനല്‍ അഭിഭാഷകര്‍ പിടിച്ചുവാങ്ങിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...