പിങ്ക് പോലീസ് പരസ്യവിചാരണ ; ‘കുട്ടിയെ ചോദ്യം ചെയ്‌തതെന്തിന് ? പോലീസുകാരി ഒരു സ്‌ത്രീയല്ലേ’, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആറ്റിങ്ങലിലെ പിങ്ക് പോലീസിന്റെ പരസ്യ വിചാരണയുടെ വീഡിയോ പരിശോധിച്ച്‌ ഹൈക്കോടതി. എന്തിനാണ് കുട്ടിയെ പോലീസ് ചോദ്യം ചെയ്തതെന്ന് കോടതി ചോദിച്ചു. വീഡിയോ ദ്യശ്യങ്ങള്‍ ബുദ്ധിമുട്ടാണ്ടാക്കുന്നതാണെന്നും ഒരു കുട്ടിയെ തടഞ്ഞ് വെച്ചാണ് ചോദ്യം ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി. പോലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോ. പോലീസ് ഇത്തരത്തിലായതുകൊണ്ട് ഇവിടെ ആത്മഹത്യകള്‍ വരെ ഉണ്ടാകുന്നു. പോലീസിനോട് തിരിച്ചെന്തെങ്കിലും പറഞ്ഞാല്‍ കേസെടുക്കാനാണ് ശ്രമിക്കുന്നത്,’ കോടതി വിമര്‍ശിച്ചു.

കാക്കി ഈഗോയാണ് ചില പോലീസുകാര്‍ക്ക്. പോലീസ് യൂണിഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. എല്ലാ പോലീസുകാരും അത് മനസിലാക്കണമെന്നും ഹൈക്കോടതി പറ‍ഞ്ഞു. പോലീസ് ഉദ്യോഗസ്ഥയെ ന്യായീകരിക്കരുതെന്ന് അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. ഇങ്ങനെയെങ്കില്‍ എട്ടു വയസുകാരിയായ കുട്ടിക്ക് ഈ സിസ്റ്റത്തിലെന്ത് വിശ്വാസമുണ്ടാകുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.

മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ചാണ് ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ എട്ടു വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്തത്. ആഗസ്റ്റ് 27നായിരുന്നു സംഭവം. തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിത പരസ്യമായി നടുറോട്ടില്‍ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ ഫോണ്‍ ഉദ്യോഗസ്ഥയുടെ ഹാന്‍റ്ബാഗില്‍ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. പോലീസ് വാഹനത്തിലെ ബാഗില്‍ നിന്നും മൊബൈല്‍ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നില്‍ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...