Thursday, April 25, 2024 12:53 pm

പരീക്ഷ ജോലികൾക്ക് താൽക്കാലിക ജീവനക്കാർ ; കാലിക്കറ്റ് സർവകലാശാല നീക്കം കോടതി സ്റ്റേ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പരീക്ഷ രഹസ്യജോലികള്‍ക്കായി അസിസ്റ്റന്റുമാരെ പ്രാദേശികാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കാനുള്ള നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പരീക്ഷകളുടെ ഉത്തരക്കടലാസ് ഫാള്‍സ് നമ്പറിങ്, ചോദ്യക്കടലാസ് പാക്കിംഗ് തുടങ്ങിയ സുപ്രധാന ജോലികള്‍ക്കായി നൂറ് പേരെ അസിസ്റ്റന്റുമാരായി നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു.

യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് ചുറ്റുമുള്ള മൂന്ന് പഞ്ചായത്തുകളില്‍ താമസക്കാരായ 36 വയസിന് താഴെ പ്രായമുള്ള ബിരുദധാരികളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്. ഇതിനെതിരെ മുന്നിയൂര്‍ സ്വദേശി മുഹമ്മദ് നൗഫല്‍ നല്‍കിയ ഹര്‍ജിയിലാണ് മേല്‍ നടപടികള്‍ തടഞ്ഞുകൊണ്ട് ജസ്റ്റിസ് രാജാ വിജയ രാഘവന്‍റെ ഉത്തരവ്.

നിയമനം തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. 2019ലാണ് സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിലെ രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ തുടങ്ങിയ ഉന്നത തസ്തികകളില്‍ സ്ഥിരം ഉദ്യോഗസ്ഥരെ ഒഴിവാക്കി കരാര്‍ നിയമനങ്ങള്‍ നടത്താന്‍ തീരുമാനമായത്. പിന്നാലെ കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷ ഭവനിലും താല്‍ക്കാലിക ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനമായി. രഹസ്യ സ്വഭാവമുള്ള ഉത്തരക്കടലാസ് ഫാള്‍സ് നമ്പറിംഗ് ചോദ്യക്കടലാസ് പാക്കിംഗ് എന്നിവയായിരിക്കും ഇവരുടെ ചുമതല. അസിസ്റ്റന്റുമാരെയും കരാര്‍ രീതിയില്‍ നിയമിക്കുന്നതോടെ ഈ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ എന്ത് ക്രമക്കേടും അധികൃതര്‍ക്ക് ചെയ്യാനാകുമെന്നാണ് ആരോപണം.

യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് ചുറ്റുമുള്ള മൂന്ന് പഞ്ചായത്തുകളിലെ 36 വയസ്സിനുതാഴെ പ്രായമുള്ള ബിരുദധാരികളില്‍ നിന്നുമാണ് നിയമനങ്ങള്‍ നടത്തുകയെന്നായിരുന്നു വിജ്ഞാപനം. താല്‍ക്കാലികമായാണ് നിയമിക്കുന്നതെങ്കിലും ഇവര്‍ക്ക് കാലാവധി നീട്ടിക്കൊടുക്കാനാണ് ധാരണ. അനധ്യാപക തസ്തികകളിലേയ്ക്കുള്ള സ്ഥിരം നിയമനങ്ങള്‍ പിഎസ്‌സി മുഖേന മാത്രമേ നടത്താനാവൂ എന്നതുകൊണ്ടാണ് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ നടത്തുന്നതെന്നും ആക്ഷേപമുണ്ട്.

താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നടത്താന്‍ പാടുള്ളുവെന്ന സര്‍ക്കാര്‍ ഉത്തരവ് അവഗണിച്ചാണ് വേണ്ടപ്പെട്ടവര്‍ക്ക് നിയമനം നല്‍കുന്നതെന്നാണ് മറ്റൊരു ആരോപണം. രജിസ്ട്രാര്‍, പരീക്ഷ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ തുടങ്ങിയ പ്രധാന തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനാല്‍ സര്‍വ്വകലാശാലകളില്‍ പല പ്രവര്‍ത്തനങ്ങളിലും മെല്ലെപ്പോക്ക് നടക്കുകയാണെന്നും പരാതിയുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇപി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ഗള്‍ഫില്‍ വച്ച് ചര്‍ച്ച ; ഗവര്‍ണര്‍ പദവി വാഗ്ദാനം ;...

0
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായി ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി...

ലോകം മുമ്പോട്ട്‌ പോകുമ്പോൾ തിരുവനന്തപുരം മണ്ഡലം ബ്രേക്കിട്ട് നിൽക്കുന്നു ; രാജീവ് ചന്ദ്രശേഖര്‍

0
തിരുവനന്തപുരം: ലോകം മുൻപോട്ട് പോകുമ്പോൾ തിരുവനന്തപുരം മണ്ഡലം ബ്രേക്ക് ഇട്ട് നിൽക്കുകയാണെന്ന്...

അരുണാചലില്‍ മണ്ണിടിച്ചില്‍ : ചൈന അതിര്‍ത്തിയിലേക്കുള്ള ദേശീയപാത തകര്‍ന്നു, ഒറ്റപ്പെട്ട് ഗ്രാമങ്ങള്‍

0
ഇറ്റാന​ഗർ: അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലകളിൽ വൻ മണ്ണിടിച്ചിൽ. കഴിഞ്ഞ കുറച്ച്...

റോഡ് കിംഗ്…; ബജാജ് പൾസർ NS400 മെയ് 3ന് വിപണിയിലെത്തും

0
പുതിയതായി വരാനിരിക്കുന്ന ബജാജ് പൾസർ NS400-ൻ്റെ ആദ്യ ടീസർ ബജാജ് ഓട്ടോ...