പ്രാദേശിക ഭാഷകളെ താഴ്ത്തിക്കെട്ടാനുളള ശ്രമമാണ് ബിജെപി നടത്തുന്നത് : എച്ച്ഡി കുമാരസ്വാമി

For full experience, Download our mobile application:
Get it on Google Play

ബംഗ്ലുരു : ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ-2022 ഇംഗ്ലീഷിലും ഹിന്ദിയിലും നടത്താന്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്സി) വിജ്ഞാപനം പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് കുമാരസ്വാമിയുടെ വിമര്‍ശനം. പ്രാദേശിക ഭാഷകളെ താഴ്ത്തിക്കെട്ടാനുളള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും വിമര്‍ശനം.

എസ്എസ്സി ജോലികള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം. പ്രാദേശിക ഭാഷയ്ക്ക് ഓപ്ഷന്‍ ഇല്ല. ഇത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ഉദാഹരണമല്ലെങ്കില്‍ പിന്നെ എന്താണ്? ഇംഗ്ലീഷിലും ഹിന്ദിയിലും പരീക്ഷകള്‍ നടത്താനുള്ള നീക്കം ദക്ഷിണേന്ത്യയിലേക്ക് ഹിന്ദിക്ക് ചുവടുവെക്കാനാണ്’ കുമാരസ്വാമി ട്വീറ്റ് ചെയ്തു. ‘കര്‍ണ്ണാടകയിലെ ജോലികള്‍ കന്നഡക്കാര്‍ക്കുള്ളതാണ്’.

അതേസമയം എല്ലാ ഭാഷകളും ഈ രാജ്യത്തിന്‍റെ ആത്മാവാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. എല്ലാ ഭാഷകളും ബഹുമാനിക്കപ്പെടുന്നു. അതിനെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനശ്രദ്ധ നേടാനുള്ള കമാരസ്വാമിയുടെ ശ്രമമാണിതെന്ന് ബിജെപി നേതാവ് ബിസി നാഗേഷ് ആരോപിച്ചു.

ഇത് തിരഞ്ഞെടുപ്പ് സമയമാണ്. അതുകൊണ്ടാണ് കുമാരസ്വാമി ഇക്കാര്യം പറയുന്നത്. നേരത്തെ ഉണ്ടായിരുന്ന കന്നഡ ഭാഷ ബിജെപി നിര്‍ത്തിയിരുന്നെങ്കില്‍ ബിജെപി കന്നഡ ഉപയോഗം നിര്‍ത്തുന്നു എന്ന് പറയാം. എന്നാല്‍ ഇത് അങ്ങനെയല്ല. തിരഞ്ഞെടുപ്പ് കാരണം മാത്രമാണ് അദ്ദേഹം ഇങ്ങനെ സംസാരിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...