‘ കാർ ലോൺ മേള ’ ; സംഘടിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ‘കാർ ലോൺ മേള’ സംഘടിപ്പിച്ചു. രാജ്യത്തെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ രണ്ട് ദിവസങ്ങളിലായാണ് കാർ ലോൺ മേള സംഘടിപ്പിച്ചത്. കൂടുതൽ ആളുകളെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓട്ടോമൊബൈൽ ഫിനാൻസ് ആക്സസ് ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. ഇതിലൂടെ ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉള്ളവർക്ക് താങ്ങാനാവുന്ന പലിശ നിരക്കിൽ വൈവിധ്യമാർന്ന വായ്പകൾ നേടാൻ സാധിക്കും.

പ്രധാനമായും വായ്പകൾക്ക് മൂന്ന് തിരിച്ചടവ് ഓപ്ഷനുകളാണ് എച്ച്ഡിഎഫ്സി ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. റെഗുലർ, സ്റ്റെപ്പ് ആപ്പ്, ബലൂൺ റീപേയ്മെന്റ് എന്നിങ്ങനെയാണ് തിരിച്ചടവ് ഓപ്ഷനുകൾ. വായ്പക്കാരന്റെ നിലവിലെ വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് റെഗുലർ തിരിച്ചടവ് ഓപ്ഷൻ ലഭ്യമാക്കുക.

അതേസമയം, സ്റ്റെപ്പ് ആപ്പ്, ബലൂൺ റീപേയ്മെന്റ് എന്നീ തിരിച്ചടവ് ഓപ്ഷനുകളിൽ വായ്പക്കാരന്റെ നിലവിലെ വരുമാനവും, പ്രതീക്ഷിക്കുന്ന വരുമാന വളർച്ചയും ഒരുമിച്ചാണ് പരിഗണിക്കുന്നത്. ഇത്തവണ ജൂൺ 2, 3 തീയതികളിലായി രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, വടക്കൻ മഹാരാഷ്ട്ര, വിദർഭ എന്നിവിടങ്ങളിലെ 650 ഓളം ശാഖകളിലാണ് പരിപാടി നടത്തിയത്. ഇവ ഘട്ടം ഘട്ടമായി മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കാൻ എച്ച്ഡിഎഫ്സി ബാങ്ക് പദ്ധതിയിടുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...