വയറുനിറയെ ഭക്ഷണം കഴിച്ചു, പണം ചോദിച്ചപ്പോള്‍ പൊതിരെ തല്ലി ; ഹോട്ടല്‍ ഉടമയെ മര്‍ദിച്ച 2 പേര്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയില്‍ ഹോട്ടല്‍ ഉടമയ്ക്കുനേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ രണ്ടു പേര്‍ അറസ്റ്റിൽ. എറണാകുളം സ്വദേശി അശ്വിൻ, പത്തനംതിട്ട കോന്നി സ്വദേശി അജ്മൽ എന്നിവരാണ് പിടിയിലായത്. ഹോട്ടല്‍ ഉടമയായ കാസർകോട് സ്വദേശി സഹദിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ മാസം 27നായിരുന്നു ഹോട്ടല്‍ ഉടമയ്ക്കുനേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പോലീസ് ഇപ്പോള്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ഇന്നാണ് പുറത്തുവന്നത്. ഭക്ഷണം കഴിച്ചതിന്‍റെ പണം ചോദിച്ചതിന്‍റെ പേരിലാണ് മർദ്ദനമെന്നും പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഹോട്ടല്‍ ഉടമയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും പിന്നീട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതുമെല്ലാം സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യാത്രക്കാരെ ആക്രമിച്ച് വൻ കവർച്ച ; തൃപ്രയാറിൽ കാറിന്റെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ...

0
തൃശ്ശൂർ: കാറിൽ സഞ്ചരിച്ചിരുന്ന സംഘത്തെ ആക്രമിച്ചു പണം തട്ടിയതായി പരാതി. തൃപ്രയാര്‍...

അട്ടപ്പാടിയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികൾ ആശുപത്രിയിൽ

0
പാലക്കാട്: അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ചു. ഇന്ന് വെകിട്ട്...

​’ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു; ഇന്നും അറസ്റ്റ് നൂറ് കടന്നു,

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തുഫാനില്‍ സംസ്ഥാനത്ത് അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനിടെ 137...

ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഐഎം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ്...