തിരുവനന്തപുരം: കുട്ടികള്‍ക്ക് കളിക്കാനായി വാങ്ങുന്ന നോട്ട് നൽകി മീൻ വാങ്ങിയ യുവാവിനെ മീൻ വിൽപ്പനക്കാർ തടഞ്ഞു വെച്ച് പോലീസിന് കൈമാറി. തിരുവനന്തപുരം നരുവാമ്മൂട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അരിക്കട മുക്കിൽ വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെ ആയിരുന്നു സംഭവം. മത്സ്യ തൊഴിലാളിയായ പൂവാർ സ്വദേശിനി സെറാഫി നൽകിയ പരാതിയിൽ വിളവൂർക്കൽ പെരുകാവ് തൈവിള വീട്ടിൽ ചന്തു എന്ന വിപിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത്.
തമനം ത്രിവിക്രമ ക്ഷേത്രത്തിന് സമീപത്ത് വാടകക്ക് താമസിക്കുന്ന ഇയാള്‍ അഞ്ഞൂറ് രൂപ നൽകി 300 രൂപക്ക് മീൻ വാങ്ങുകയായിരുന്നു. നോട്ടിൽ സംശയം തോന്നിയ മത്സ്യ തൊഴിലാളി 300 രൂപ ചില്ലറ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ 300 രൂപ ഇല്ലെന്നും 200 രൂപയെ ഉള്ളൂ എന്നും പറഞ്ഞു. 200 രൂപയ്ക്ക് മതി മീനെന്ന് പറഞ്ഞ് 500 രൂപ തിരികെ വാങ്ങി 200 രൂപ നൽകി.
സംശയം തോന്നിയ മത്സ്യ തൊഴിലാളി മറ്റു ആളുകളോട് പറഞ്ഞ് ഇയാളെ തടഞ്ഞു വെയ്ക്കുകയായിരുന്നു. ഓൺലൈൻ നിന്നും കുട്ടികൾക്ക് കളിക്കാനായി വാങ്ങുന്ന നോട്ടാണ് ഇയാൾ മത്സ്യം വാങ്ങാനായി ഉപയോഗിച്ചതെന്നും കൂടുതൽ അന്വേഷണം ആവശ്യമാണ് എന്നും പോലീസ് പറഞ്ഞു. കള്ളനോട്ട് ക്രയവിക്രയം ചെയ്യുന്നതിന് സമാനമാണ് ഇത്തരം നോട്ട് കൊണ്ടുള്ള ഇടപാട് എന്നതിനാലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. നരുവമ്മൂട് സബ് ഇൻസ്പെക്ടർ വിൻസെന്റിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































