Saturday, July 20, 2024 11:55 am

കാമുകനെ വിളിച്ച് വരുത്തി കൊലപ്പെടുത്തി ; യുവതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ചെന്നൈയിൽ കാമുകനെ വിളിച്ച് വരുത്തി കൊലപ്പെടുത്തി യുവതിയെ പോലീസ് പിടികൂടി. ചെന്നൈ പൊന്നേരി സ്വദേശിനിയായ പ്രിയ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. കൊറിയർ സ്ഥാപനത്തിൽ ജീവനക്കാരനായ ഗോപാലകൃഷ്ണൻ(27) ആണ് കൊല്ലപ്പെട്ടത്. മറ്റൊരു യുവാവുമായി ബന്ധം സ്ഥാപിച്ചതോടെ ആദ്യ കാമുകനെ കൊലപ്പെടുത്താൻ രണ്ട് കുട്ടികളുടെ അമ്മ കൂടിയായ 28 കാരി 4 പേർക്ക് ക്വട്ടേഷൻ കൊടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

യുവതിയും ഗോപാലകൃഷ്ണനും ഒരു വർഷമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ യുവതി ഭർത്താവുമായി പിരിഞ്ഞു. ഡിവോഴ്സ് നടപടികൾ പൂർത്തിയായതോടെ ഗോപാലകൃഷ്ണൻ പ്രിയയെ വിവാഹം കഴിക്കാൻ താൽപ്പര്യപ്പെട്ടു. എന്നാൽ യുവതി ഗോപാലകൃഷ്ണനോട് അകലം പാലിച്ചു. പ്രിയ പിന്നീട് ഗോപാലകൃഷ്ണനെ വിളിക്കാതെയായി. കഴിഞ്ഞ മാസം ഗോപാലകൃഷ്ണൻ പ്രിയയെ കാണാനെത്തി. ഇതിനിടെ പ്രിയക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് ഗോപാലകൃഷ്ണൻ മനസിലാക്കി. ഇതിനെ ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടാവുകയും ഇനി തന്നെ കാണാൻ വരരുതെന്ന് പ്രിയ ഗോപാലകൃഷ്ണനോട് ആവശ്യപ്പെടുകയും ചെയ്തു.

തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്നും ഗോപാലകൃഷ്നുമായി ബന്ധം തുടരാൻ താത്പര്യമില്ലെന്നും പ്രിയ വ്യക്തമാക്കി. എങ്ങനെയും കാമുകനെ ഒഴിവാക്കണമെന്ന് തീരുമാനിച്ച പ്രിയ ഇയാളെ കൊല്ലാൻ നാലംഗ ക്വട്ടേഷൻ ടീമിന് പണം നൽകി. തുടർന്ന് യുവതി ഗോപാലകൃഷ്ണനെ ബുധനാഴ്ച രാത്രി പൊന്നേരി മുനിസിപ്പാലിറ്റി ഓഫീസിനടുത്തേക്ക് വിളിച്ച് വരുത്തി. ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ നാലംഗ സംഘം ഗോപാലകൃഷ്ണനെ പിറകിൽ നിന്നും അടിച്ച് വീഴ്ത്തി. ചോരയിൽ കുളിച്ച് കിടന്ന യുവാവിനെ നാട്ടുകാരാണ് ആദ്യം കാണുന്നത്.

വിവരമറിഞ്ഞ് പോലീസെത്തി യുവാവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിൽ പ്രിയ ആണെന്ന് തിരിച്ചറിഞ്ഞത്. ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് പോലീസ് പ്രതി പ്രിയ തന്നെയാണെന്ന് ഉറപ്പ് വരുത്തി. സംഭവശേഷം രക്ഷപ്പെട്ട പ്രതികൾക്കായി പരിശോധന നടത്തി വരവെയാണ് പ്രിയ പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ പിടിയിലാകുന്നത്. ക്വട്ടേഷൻ സംഘത്തിനായി അന്വേഷണം നടക്കുകയാണെന്നും പ്രയയെ വിശദമായ ചോദ്യം ചെയ്തതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് സംഘം അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെണ്ണിക്കുളം പാലം കടക്കാന്‍ പെടാപാടു പെട്ട് വാഹനയാത്രക്കാര്‍

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിലെ പ്രധാനകേന്ദ്രമാണ് വെണ്ണിക്കുളം. അതേപോലെ അവഗണനയുടെ കാര്യത്തിലും...

യുപിഎസ്‌സി ചെയര്‍മാന്‍ മനോജ് സോണി രാജിവച്ചു

0
ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) ചെയര്‍മാന്‍ മനോജ് സോണി...

തണ്ണിത്തോട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. ഓർഡിനറി സർവീസുകൾ തുടങ്ങിയില്ല

0
തണ്ണിത്തോട് : അധ്യയനവർഷം ആരംഭിച്ചിട്ടും തണ്ണിത്തോട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. ഓർഡിനറി സർവീസുകൾ...

ജില്ലാ ആസ്ഥാനത്തെ സ്റ്റേഡിയനിർമാണം വീണ്ടും മന്ദഗതിയിൽ

0
പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തെ സ്റ്റേഡിയനിർമാണം വീണ്ടും മന്ദഗതിയിൽ. നിർമാണത്തിനാവശ്യമായ എ...