കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി ; ഒടുവിൽ കന്നഡ സിനിമാസംവിധായകൻ 19 വർഷങ്ങൾക്കുശേഷം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ കന്നഡ സിനിമാസംവിധായകൻ എം. ഗജേന്ദ്രയെ (46) 19 വർഷത്തിനുശേഷം പോലീസ് അറസ്റ്റുചെയ്തു. 2004-ൽ ഗുണ്ടയായ കൊട്ട രവിയെ കൊലപ്പെടുത്തിയ കേസിലെ എട്ടാംപ്രതിയാണ് ഗജേന്ദ്ര. വിൽസൻ ഗാർഡൻ പോലീസായിരുന്നു ഗജേന്ദ്രയെ അറസ്റ്റുചെയ്തത്. ഒരുവർഷം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞശേഷം ജാമ്യം ലഭിച്ചു. പിന്നീട് പോലീസിന്റെ നോട്ടീസിനോട് പ്രതികരിക്കാതെ മുങ്ങിനടക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ സ്ഥിരതാമസമാക്കിയ ഗജേന്ദ്ര ഒളിവിലാണെന്ന് 2008-ൽ പോലീസ് കോടതിയെ അറിയിച്ചിരുന്നു.
2019-ൽ ഗജേന്ദ്ര ‘പുട്ടാണി പവർ’ എന്ന സിനിമ സംവിധാനംചെയ്തതായി പോലീസ് പറഞ്ഞു. അടുത്തിടെ കെട്ടിക്കിടക്കുന്ന കേസുകൾ പോലീസ് പരിശോധിക്കുന്നതിനിടെയാണ് ഗജേന്ദ്രയുടെ കേസ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബെംഗളൂരുവിലെ പുതിയവീട്ടിൽനിന്ന് അറസ്റ്റുചെയ്യുകയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...