ചെന്നൈ: അമ്മ ജനറല്‍സെക്രട്ടറി സ്ഥാനം രാജിവച്ചത് സ്ഥിരീകരിച്ച് നടന് സിദ്ദിഖ്. സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് തോന്നി. അതുകൊണ്ടാണ് രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് സിദ്ദിഖ് പ്രതികരിച്ചു. തനിക്കെതിരായ ലൈംഗിക ആരോപണത്തെപ്പറ്റി ഇപ്പോള്‍ ഒന്നും പറയാനില്ല. പിന്നീട് പ്രതികരിക്കുമെന്നും സിദ്ദിഖ് പറഞ്ഞു. ഇന്ന് രാവിലെയാണ് “അമ്മ’ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് ഇ-മെയിലിൽ രാജിക്കത്തയച്ചത്. യുവനടി രേവതി സമ്പത്ത് ശനിയാഴ്ചയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. സിനിമ മോഹിച്ചെത്തിയ നടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























