കോഴിക്കോട്ട് എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബംഗളൂരുവിൽ നിന്നും വിൽപ്പനക്കായി എംഡിഎംഎയുമായി കോഴിക്കോട്ടെത്തിയ യുവാവ് പോലീസ് പിടിയിൽ. 38 ഗ്രാം മയക്കുമരുന്നുമായി ആലപ്പുഴ നൂറനാട് സ്വദേശി അമ്പാടിയാണ് പിടിയിലായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് ബലം പ്രയോഗിച്ച് കീഴപ്പെടുത്തി പരിശോധിക്കുകയായിരുന്നു. കോഴിക്കോട് നഗരത്തിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് അമ്പാടി പിടിയിലായത്. പൊലീസിനെ കണ്ട് ഓടാൻ ശ്രമിച്ച യുവാവിനെ ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തുകയായിരുന്നു. ബാഗ് പിടിച്ചെടുത്ത് പൊലീസ് പരിശോധിച്ചെങ്കിലും അതിലൊന്നും ഉണ്ടായിരുന്നില്ല. കൈയിൽ ചുരുട്ടിപ്പിടിച്ച ഒരു കവറുണ്ടാരുന്നു. ഈ ചെറിയ കവറിൽ സൂക്ഷിച്ച നിലയിലായുരുന്നു എംഡിഎംഎ.

ആലപ്പുഴ നൂറനാട് എള്ളും വിളയിൽ വീട്ടിൽ അമ്പാടിയാണ് പിടിയിലായത്. വിപണിയിൽ രണ്ട് ലക്ഷത്തോളം വലവരുന്ന മയക്കുമരുന്നാണ് കണ്ടെത്തിയത്.
ആളൊഴി‌ഞ്ഞ ഒരു സ്ഥലത്ത് എംഡിഎംഎ എത്തിച്ച ശേഷം സ്ഥലത്തിന്റെ ലൊക്കേഷൻ അയച്ചു കൊടുത്താൽ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുമെന്നാണ് അമ്പാടി മൊഴി നൽകിയിരിക്കുന്നതെന്ന് കോഴിക്കോട് കസബ എസ്.ഐ ആർ ജഗ്‍മോഹൻ ദത്ത് പറഞ്ഞു. വിവരങ്ങൾ അറിയിക്കുന്ന നമ്പർ വിദേശത്തു നിന്നുള്ളതാണെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഇത് വിപിഎൻ ഉപയോഗിച്ചോ മറ്റോ ചെയ്യുന്നതായിരിക്കും എന്നാണ് പോലീസിന്റെ നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...