കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഒടുവിൽ സമ്മതിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നും ജാവദേക്കറുടെ കൂടെ ടി.ജി. നന്ദകുമാറും ഉണ്ടായിരുന്നുവെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
മാസങ്ങൾക്ക് മുൻപാണ് കണ്ടത്. ഇതുവഴി കടന്നുപോയപ്പോൾ സന്ദർശിക്കാൻ എത്തിയതാണെന്നാണ് ജാവദേക്കർ പറഞ്ഞത്. രാഷ്ട്രിയം സംസാരിക്കാൻ ശ്രമിച്ചപ്പോൾ താത്പര്യമില്ലെന്ന് പറഞ്ഞുവെന്നും ഇ.പി. ജയരാജൻ വെളിപ്പെടുത്തി. ശോഭ സുരേന്ദ്രനും സുധാകരനും നാല് മാധ്യമപ്രവർത്തകരും നടത്തിയ ഗൂഢാലോചനയാണിത്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. തൃശൂർ സീറ്റ് സംബന്ധിച്ച് നടത്തിയ ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഇന്ന് വരെ ശോഭാ സുരേന്ദ്രനോട് സംസാരിച്ചിട്ടില്ല, അടുത്ത് നിന്ന് പോലും കണ്ടില്ല. ആകെ കണ്ടത് ഉമ്മൻചാണ്ടിയുടെ മരണ സമയത്താണ്. എന്തടിസ്ഥാനത്തിലാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ശോഭാ സുരേന്ദ്രൻ തന്റെ മകൻ മെസേജ് അയച്ചിട്ടില്ലെന്നും ഇ.പി. പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.