താൻ ഭരണകക്ഷി എം.എൽ.‌എ അല്ലല്ലോ ; പ്രതിപക്ഷമാകുമ്പോൾ അതിനനുസരിച്ച് ദ്രോഹിക്കും – എല്‍ദോസ് കുന്നപ്പള്ളി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിനോട് പ്രതികരിച്ച് എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എ. കുറ്റപത്രത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചു. പ്രതിപക്ഷ എം.എൽ.എയാകുമ്പോൾ അതിന് അനുസരിച്ച് ദ്രോഹിക്കും. താൻ ഭരണകക്ഷി എം.എൽ.‌എ അല്ലല്ലോ എന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. കേസിന്റെ ഭാഗമായി സ്വാഭാവികമായി കോടതിയിൽ സമർപ്പിക്കുന്നതാണ് കുറ്റപത്രം. ബാക്കി കാര്യങ്ങൾ കോടതിയിൽ നോക്കാം. ഇതൊക്കെ സ്വാഭാവികമായ ഒരു നടപടിയല്ലേ എന്നും ആഭ്യന്തര വകുപ്പ് കൊടുക്കുന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു. കേസിൽ രണ്ട് സുഹൃത്തുക്കളെ കൂടി പ്രതിയാക്കിയതിനെ കുറിച്ച് അറിയില്ലെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. പീഡനക്കേസിലാണ് എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

പരാതിക്കാരിയെ എല്‍ദോസ് കുന്നപ്പിള്ളി കോവളത്തുവച്ച് തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ചതായും ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. പീഡനക്കേസിലാണ് എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പരാതിക്കാരിയെ എല്‍ദോസ് കുന്നപ്പിള്ളി കോവളത്തുവച്ച് തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ചതായും ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2022 ജൂലൈ നാലിനായിരുന്നു സംഭവം നടക്കുന്നത്. അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വച്ചും പീഡിപ്പിച്ചു. അഞ്ച് വര്‍ഷമായി പരിചയമുള്ള യുവതിയെയാണ് എം.എല്‍.എ ബലാത്സംഗം ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയ കേസിൽ എല്‍ദോസ് കുന്നപ്പിള്ളിയുടെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...