പേരും നാടും മാറ്റി മാറ്റി ജീവിച്ചത് 20 വർഷത്തോളം, തലവേദനയായ കേസിൽ ഒടുവിൽ പിടികിട്ടാപ്പുള്ളി വലയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: 20 വർഷത്തോളം ഒളിവിൽ കഴി‍ഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കൊല്ലം ചാത്തന്നൂർ വിരിഞ്ഞം കരയിൽ ചരുവിള പുത്തൻവീട്ടിൽ രമേശ് (40) ആണ് പിടിയിലായത്. കൊല്ലകടവ് ചെറുവല്ലൂർ സ്വദേശിയെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടി പരിക്കേൽപ്പിച്ചതിന് 2003ൽ വെണ്മണി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കേസിലെ നാലാം പ്രതിയാണ് രമേശ്. ഇയാളെ കോടതി 2006ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2003ൽ അറസ്റ്റിലായി റിമാൻഡിൽ കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾ വ്യത്യസ്തമായ പേരുകളിലും വിലാസത്തിലും ഒളിച്ചു ജീവിക്കുകയായിരുന്നു.

സ്വദേശമായ ചാത്തന്നൂർ ഭാഗത്തു നിന്ന് വളരെ വർഷങ്ങൾക്കു മുമ്പ് തന്നെ താമസം മാറി കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മാറി മാറി താമസിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളെ കൊല്ലം പരവൂർ പൂതക്കുളം ഭാഗത്ത് നിന്നാണ് ഇപ്പോൾ പിടികൂടിയത്. ഒളിവിൽ കഴി‍ഞ്ഞിരുന്ന ഈ കേസിലെ മൂന്നാം പ്രതിയും ഇയാളുടെ സഹോദരനുമായ അജേഷ് ഇപ്പോൾ കൊല്ലം ജില്ലാ ജയിലിലാണ്. ഇരുവരും കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര ജയിലിലേക്ക് റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...