പ്രധാനമന്ത്രിക്കെതിരെ വസ്തുതാ വിരുദ്ധ പരാമർശം നടത്തി ; രാഹുലിനെതിരെ അവകാശലംഘന നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാഹുൽ ഗാന്ധിക്കെതിരെ ലോക്സഭയിൽ ബിജെപി അവകാശ ലംഘന നോട്ടീസ് നൽകി. പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തിയെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. രാഹുൽ ഗാന്ധിക്കെതിരെ നടപടി വേണമെന്ന് പാർലമെൻററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി ആവശ്യപ്പെട്ടു.രാഹുലിൻ്റെ പ്രസംഗം രേഖകളിൽ നിന്ന് നീക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.ഇന്നലെ രാഹുലിന്‍റെ പ്രസ്താവനയെതുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സഭയില്‍ വയ്ക്കാന്‍ ബിജെപ ിഅംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെതിരെ അവകാശലംഘന നോട്ടീസുമായി ബിജെപി രംഗത്ത് വന്നത്.

അദാനിയിലൂടെ പ്രധാനമന്ത്രിക്കെതിരെ ഇന്നലെ ലോക് സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത്. പ്രധാനമന്ത്രിയുടെ വിദേശ യാത്രകളും രാജ്യത്തിന്‍റെ വിദേശ നയവും അദാനിക്ക് വേണ്ടിയാണെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. എസ്ബിഐയേയും എല്‍ഐസിയേയും തീറെഴുതി സാധാരണക്കാരുടെ പണം സര്‍ക്കാര്‍ അദാനിയുടെ കൈയിലെത്തിച്ചെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിയ ബന്ധം. വിധേയനായ അദാനിയും പടിപടിയായി ഉയര്‍ന്നു.

മോദി പ്രധാനമന്ത്രിയായ രണ്ടായിരത്തി പതിനാലില്‍ അദാനിയുടെ ആസ്തി എട്ട് ബില്യണ്‍ ഡോളറായിരുന്നെങ്കില്‍, 2022 എത്തിയപ്പേഴേക്കും അത് 140 ബില്യണ്‍ ഡോളറായി. സമ്പന്നരുടെ പട്ടികയില്‍ അറുനൂറാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തെത്തി. നടത്തിപ്പില്‍ മുന്‍ പരിചയമില്ലാത്തവര്‍ക്ക് വിമാനത്താവളങ്ങള്‍ കൈമാറരുതെന്നാണ് ചട്ടമെങ്കില്‍ ആറ് വിമാനത്താവളങ്ങള്‍ ഇപ്പോള്‍ അദാനിയുടെ കൈയിലാണ്. പ്രതിരോധ, ആയുധനിര്‍മ്മാണ മേഖലകളിലും അദാനിക്ക് പ്രാതിനിധ്യം നല്‍കി. രാജ്യത്തിന്‍റെ ബജറ്റും, നയങ്ങളും അദാനിക്ക് വേണ്ടി തയ്യാറാക്കിയെന്ന ആരോപിച്ച രാഹുല്‍ അദാനിയുമായി എത്ര തവണ വിദേശ യാത്ര നടത്തി, ബിജെപിക്ക് അദാനി എത്ര തുക സംഭാവന നല്‍കിയ തുടങ്ങിയ ചോദ്യങ്ങള്‍ പ്രധാനമന്ത്രിയോടുന്നയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിവേഗ റെയിൽ പദ്ധതി നഷ്ടപ്പെടാൻ കാരണം സർക്കാരിന്റെ പിടിപ്പുകേട്: ജോൺ ബ്രിട്ടാസ് എം. പി

0
ന്യൂഡൽഹി: അതിവേഗ റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്...

ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കും : റവന്യൂ മന്ത്രി എ.പി അനില്‍ കുമാര്‍

0
പത്തനംതിട്ട : മഴക്കെടുതി മൂലം നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് റവന്യൂ...

പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ...

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

0
പത്തനംതിട്ട: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം...