ഗാസിയാബാദ്: പതിനാലുകാരന്റെ മൃതദേഹത്തിനൊപ്പം അമ്മയും , സഹോദരിയും കഴിഞ്ഞത് മൂന്ന് ദിവസം . ഉത്തർപ്രദേശിലെ ഗാസിയാബാദാണ് സംഭവം . ട്രാൻസ് ഹിൻഡൺ ഏരിയയിലെ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് അയൽവാസികൾ തിരക്കിയെത്തിയത് . ഫ്ലാറ്റിന് മുന്നിൽ പല തവണ എത്തിയെങ്കിലും ആരും വാതിൽ തുറന്നില്ല. തുടർന്ന് ഫ്ലാറ്റിൽ താമസിക്കുന്ന സ്ത്രീയുടെ സഹോദരനെ വിവരമറിയിച്ചു. ഡൽഹിയിലെ ചാവ്രി ബസാറിൽ സഹോദരൻ എത്തിയിട്ടും വീട്ടമ്മ വാതിൽ തുറന്നില്ല. പിന്നാലെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. പോലീസ് എത്തി ബലം പ്രയോഗിച്ച് വീടിന്റെ വാതിൽ തുറന്നപ്പോഴാണ് 14 കാരന്റെ മൃതദേഹം തറയിൽ കിടക്കുന്നതായി കണ്ടത് .
ഫ്ലാറ്റിൽ ഉണ്ടായിരുന്ന അമ്മയും , കുട്ടിയുടെ സഹോദരിയായ 22 കാരിയും മൃതദേഹത്തിന് സമീപം പോലീസ് മൃതദേഹത്തിന് സമീപം എത്തിയപ്പോൾ ബഹളം ഉണ്ടാക്കരുത്, എന്റെ മകൻ ഉറങ്ങുകയാണെന്നായിരുന്നു വീട്ടമ്മ കോമൾ പറഞ്ഞത് . പോലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.