മുത്തൂർ ആൽത്തറ – തേട്ടാണശേരി റോഡിന്‍റെ തകർച്ച ; ദുരിതത്തില്‍ യാത്രക്കാർ

For full experience, Download our mobile application:
Get it on Google Play

മുത്തൂർ : മുത്തൂർ ആൽത്തറ – തേട്ടാണശേരി റോഡിന്‍റെ തകർച്ച യാത്രക്കാർക്ക് ദുരിതമായി. മഴ വെള്ളം കെട്ടിക്കിടക്കുന്ന റോഡിലൂടെ കാൽനടയാത്ര പോലും ദുസഹമാണ്. നഗരസഭ 39 ാം വാർഡിലെ പ്രധാന റോഡായിട്ടും തകർച്ച പരിഹരിക്കാൻ ശ്രമങ്ങളുണ്ടാകുന്നില്ല. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ടാറിംഗ് ഇളകി കുഴികൾ രൂപപ്പെടുകയാണ്. വഴിയോരത്തെ അനധികൃത നിർമ്മാണങ്ങളും വെള്ളക്കെട്ടിന് കാരണമാകുന്നതായി പ്രദേശവാസികൾ പറഞ്ഞു. മഴക്കാലത്ത് ഇരുചക്രവാഹനയാത്രക്കാർ കുഴിയിൽ വീണ് അപകടത്തിൽപ്പെടാറുണ്ട്. പെരുന്തുരുത്തി, പന്നിക്കുഴി, വേങ്ങൽ, അഴിയിടത്തുച്ചിറ, മന്നങ്കരച്ചിറ എന്നിവിടങ്ങളിൽ നിന്ന് എം.സി റോഡിലേക്കുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്.

നഗരസഭയുടെ ഉടമസ്ഥതയിലാണിത്. പരാതിയുമായി നഗരസഭ അധികൃതരെ സമീപിച്ച പ്രദേശവാസികളെ ഫണ്ടില്ലായെന്ന കാരണം പറഞ്ഞ് അധികൃതർ മടക്കി അയക്കുകയായിരുന്നു. നവീകരണ പ്രവർത്തനങ്ങൾ കാലങ്ങളായി നടക്കാറില്ല. യഥാസമയം അറ്റകുറ്റപ്പണി നടക്കാത്തത് ആണ് റോഡിന്റെ തകർച്ചയ്ക്ക് കാരണം. സമീപത്തെ വീടുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളവും റോഡിലാണ് നിറയുന്നത്. ഇരുവശവും മതിൽക്കെട്ടുകളായതിനാൽ ഒലിച്ചുപോകാതെ റോഡിൽ വെള്ളം കെട്ടിക്കിടക്കും. താഴ്ന്ന പ്രദേശമായതിനാൽ മഴ ശക്തമായാൽ റോഡ് പൂർണമായും മുങ്ങും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...