Saturday, July 5, 2025 3:20 am

ബസിൽ കിടന്നതിന് മർദനമേറ്റു ; ജീവനൊടുക്കാൻ ശ്രമിച്ച രോഗി ഗുരുതരാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  അവശനായതിനെത്തുടർന്നു കെഎസ്ആർടിസി ബസിൽ കിടക്കുമ്പോൾ‍ കണ്ടക്ടറുടെ മർദനമേറ്റതായി പരാതിപ്പെട്ട കരൾരോഗ ബാധിതൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഭാരതീപുരം പൂവണത്തുംമൂട് ശ്രീവിലാസത്തിൽ എസ്.അനിയെ (ഷൈജു–46) ആണു ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരത്തു ചികിത്സ തേടിയ ശേഷം പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലേക്കു സഹോദരനുമായി വരുമ്പോൾ കഴിഞ്ഞ 24നു വെമ്പായത്തു വെച്ചാണ് മർദനമേറ്റത്. അവശനിലയിലായിരുന്ന അനി ബസിന്റെ സീറ്റിൽ കിടന്നുറങ്ങിയതായിരുന്നു. മദ്യപനെന്നു കരുതി ചോദ്യം ചെയ്ത കണ്ടക്ടറോടു രോഗിയാണെന്നു തെളിവു കാട്ടി പറഞ്ഞിട്ടും മോശമായി പെരുമാറി മർദിച്ചെന്ന് അനി പരാതിപ്പെട്ടു. സ്ഥലത്തെത്തിയ വെമ്പായം പോലീസ് ആദ്യം 200 രൂപ പെറ്റി നൽകിയെങ്കിലും നിജസ്ഥിതി ബോധ്യപ്പെട്ടതോടെ ഇത് ഒഴിവാക്കുകയും ചെയ്തിരുന്നു.

പുനലൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിയ അനിയെ കാണാതായി. ആർക്കും ബാധ്യതയായി ജീവിക്കാനില്ലെന്നു പറഞ്ഞ ശേഷമായിരുന്നു വീട്ടിൽ നിന്നു കാണാതായതെന്നു ബന്ധുക്കൾ പറയുന്നു. അനി ഏരൂരിലെ അമ്മയുടെ വീട്ടിലെത്തി മുറിയിൽ കയറി കതകടച്ചതായി ലഭിച്ച വിവരത്തെത്തുടർന്നു ബന്ധുക്കളെത്തി മുറിയുടെ കതകു തകർത്ത് അകത്തു കടന്നപ്പോൾ തൂങ്ങിയ നിലയിലായിരുന്നു.

മർദനമേറ്റ സംഭവത്തിൽ ഡിജിപി, കെഎസ്ആർടിസി എംഡി, മനുഷ്യാവകാശ കമ്മിഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നു ബന്ധുക്കൾ ആരോപിച്ചു. കെഎസ്ആർടിസി എംഡിക്കു നൽകിയ പരാതി 3 ദിവസം മുൻപു കെഎസ്ആർടിസി പുനലൂർ എടിഒ‍യ്ക്കും നൽകിയിരുന്നു. അനിക്കു ഭാര്യയും 2 മക്കളുമുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...