അടിപിടിക്കേസ് പ്രതി പുഴയില്‍ ചാടി മരിച്ച സംഭവo : പോലീസുകാർക്ക് സസ്‌പെൻഷൻ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : അടിപിടിക്കേസ് പ്രതി കസ്റ്റഡിയിലിരിക്കെ പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ പോലീസുകാരെ സസ്‌പെന്റ് ചെയ്തു. എസ്‌ഐ ഷാഹുല്‍ ഹമീദ്, ജി.ഡി. ചാര്‍ജ് നോക്കിയിരുന്ന സിപിഒ നിഷാദ് എന്നിവര്‍ക്കെതിരെയാണ് നടപടി. പ്രതിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന തൊടുപുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.

എറണാകുളം റേഞ്ച് ഐജിയുടെതാണ് നടപടി. കഴിഞ്ഞ ദിവസമാണ് അടിപിടിക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത കോലാനി സ്വദേശി ഷാഫിയാണ് പുഴയില്‍ മുങ്ങി മരിച്ചത്. സ്റ്റേഷനില്‍ എത്തിച്ച ഷാഫിയെ ലോക്കപ്പിലിടച്ചിട്ട് പോലീസ് ഉദ്യോഗസ്ഥര്‍ താഴിട്ടു പൂട്ടിയില്ല.

ലോക്കപ്പിന്റെ ഗയിറ്റ് തുറന്ന് പുറത്തേയ്ക്ക് ഓടിയ പ്രതി സ്റ്റേഷന് ഇരുപത് മീറ്റര്‍ അകലെയുള്ള പുഴയിലെ പാലത്തില്‍ നിന്നും തൊടുപുഴയാറിലേക്ക് ചാടുകയായിരുന്നു. ഷാഫിക്കായി ആദ്യം പോലീസും ഫയര്‍ഫോഴ്‌സും കൂടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കോതമംഗലത്ത് നിന്നും സ്‌കൂബാ ഡൈവിംഗ് വിദഗ്ദ്ധര്‍ എത്തിയാണ് ഷാഫിയുടെ മൃതദേഹം മുങ്ങിയെടുത്തത്. പാലത്തില്‍ നിന്നും ചാടി വീണ സ്ഥലത്ത് നിന്നും തന്നെയാണ് ഷാഫിയുടെ മൃതദേഹം വീണ്ടെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...