അമേരിക്കയിലേക്ക് പോയത് ഏഴുവര്‍ഷം മുന്‍പ് ; ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് സ്വയം നിറയൊഴിച്ചു, ഒടുവിൽ ചുരുളുകൾ അഴിയുന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കാലിഫോര്‍ണിയയില്‍ കൊല്ലം സ്വദേശികളായ ദമ്പതിമാര്‍ വെടിയേറ്റാണ് മരിച്ചതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഭാര്യയെ വെടിവെച്ചുകൊന്നശേഷം ഭര്‍ത്താവ് സ്വയം നിറയൊഴിക്കുകയായിരുന്നെന്നാണ് നിഗമനം. കാലിഫോര്‍ണിയ സാന്‍മെറ്റയോയില്‍ താമസിച്ചിരുന്ന കൊല്ലം പട്ടത്താനം വികാസ് നഗര്‍ സ്‌നേഹയില്‍ ആനന്ദ് സുജിത് ഹെന്‍ട്രി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നെയ്തന്‍, നോഹ എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച കണ്ടെത്തിയത്. ആനന്ദിന്റെയും ആലീസിന്റെയും മൃതദേഹങ്ങള്‍ കുളിമുറിയിലും കുട്ടികളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.

പോലീസ് പരിശോധനയില്‍ കുളിമുറിയില്‍നിന്ന് ഒന്‍പത് എം.എം. പിസ്റ്റളും തിരയും കണ്ടെത്തി. ഫാത്തിമ മാതാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി.ഹെന്‍ട്രിയുടെയും വിരമിച്ച അധ്യാപിക ശാന്തമ്മയുടെയും മകനാണ് ആനന്ദ്. കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗര്‍ വെളിയില്‍വീട്ടില്‍ പരേതനായ ബെന്‍സിഗറിന്റെയും ജൂലിയറ്റിന്റെയും മകളാണ് ആലീസ്. ഏഴുവര്‍ഷംമുന്‍പാണ് ദമ്പതിമാര്‍ അമേരിക്കയിലേക്കു പോയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും നേരിയ വർധനവ്. 22 കാരറ്റ് ഒരു...

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ബസിനടിയിൽപ്പെട്ടു : യുവതിക്ക് ദാരുണാന്ത്യം ; സഹോദരന് പരിക്ക്

0
കോട്ടയം : നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു...

ചെങ്ങന്നൂർ ഉമയാറ്റുകരയിൽ ജനവാസ മേഖലയിൽ കൂറ്റൻ പെരുമ്പാമ്പ് ; പിടികൂടി വനംവകുപ്പ്

0
ആലപ്പുഴ: ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഉമ്മിയാറ്റുകരയിൽ സ്വകാര്യ ആശുപത്രിക്ക് സമീപത്തുനിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി....

നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കൽ : ഹർജിക്കാരോട് മറുപടി നൽകാനാവശ്യപ്പെട്ട് സുപ്രീംകോടതി

0
ന്യൂഡൽഹി : പേനയും കടലാസും ഒഴിവാക്കി നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി...