Monday, April 29, 2024 4:50 pm

കുടുംബ സമേതം മൂകാംബികയ്ക്ക് പോയി, തിരിച്ചെത്തിയപ്പോൾ വീടിന്‍റെ വാതിൽ തകർത്ത നിലയിൽ ; കവർന്നത് 35 പവൻ സ്വർണ്ണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വൻ കവര്‍ച്ച. വീട് കുത്തി തുറന്ന് 35 പവൻ സ്വര്‍ണ്ണം കവര്‍ന്നു. കഴക്കൂട്ടം വിളയിൽകുളം ശ്യാമിന്‍റെ സൗപർണ്ണിക വീട്ടിലാണ് കവർച്ച നടന്നത്. ശ്യാം കുടുംബ സമേതം മൂകാംബികയിൽ പോയിരിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ യാത്ര പോയത്. ഇന്ന് ഉച്ചയ്ക്ക് മടങ്ങിയെത്തി വാതിൽ തുറക്കാൻ പോയപ്പോഴാണ് വീടിന്‍റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്നു അകത്ത് പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവനോളം സ്വർണ്ണം നഷ്ടമായത് കണ്ടെത്തിയത്. വീട്ടുകാര്‍ അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. 19ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് വീട്ടില്‍ നിന്നും കവര്‍ന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉയര്‍ന്ന ചൂട് ; പൊതുജനങ്ങള്‍ക്കായുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍

0
പത്തനംതിട്ട : ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി...

അരവിന്ദ് കേജ്രിവാളിന്‍റെ അറസ്റ്റിനെ തുടർന്ന് സർക്കാർ നിശ്ചലമെന്ന് ഹൈക്കോടതി

0
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ തുടർന്ന   സർക്കാർ ...

തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരായ വിദ്വേഷ പ്രസംഗ കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു

0
ന്യൂഡൽഹി : തമിഴ് നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരായ വിദ്വേഷ പ്രസംഗ...

ചൂട് കുരുവിനെ പ്രതിരോധിയ്ക്കാനുള്ള എളുപ്പ വഴികള്‍

0
ഓരോ ദിവസവും ചൂട് അതികഠിനമായി കൊണ്ടിരിയ്ക്കുകയാണ്. ഭക്ഷണകാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട...