വേണ്ടിവന്നാൽ ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ല ; മുന്നറിയിപ്പുമായി ഇറാൻ

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ: വേണ്ടിവന്നാൽ ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവ് കമാൽ ഖരാസിയാണ് ഭരണകൂടത്തിന്റെ നയം വ്യക്തമാക്കിയത്. ഇസ്രായേൽ ഭരണകൂടം ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ, ഞങ്ങളും ആണവനയത്തിൽ മാറ്റം വരുത്തും. അതേ ഭാഷയിൽ പ്രതികരിക്കും, ഖരാസി കൂട്ടിച്ചേർത്തു. ഏപ്രിലിൽ സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ ​രൂക്ഷമായി.

ഇറാന്റെ നിലപാടിനെതിരെ ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA) രം​ഗത്ത് വന്നു. ഇറാന്റെ ആണവ ഉദ്യോഗസ്ഥരും IAEA പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾ നടത്തിയതായാണ് സൂചന. എന്നാൽ IAEA മേധാവി റാഫേൽ ഗ്രോസി, ഇറാന്റെ സഹകരണമില്ലായ്മയിൽ നിരാശ പ്രകടിപ്പിച്ചു. ഇറാന്റെ ആണവനയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിനുള്ള എല്ലാം നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...

ആയുധപ്പുര കാലിയാകുന്നു; റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയുടെ അടിയന്തര സഹായം തേടി സെലെൻസ്കി

0
കീവ്: റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് യുഎസിനോട്...

ഇസ്രയേലിന്റെ കടുത്ത നീക്കം; ലെബനനിൽ സൈനിക ശേഷി ഇനിയും ശക്തമാക്കുമെന്ന് പ്രതിരോധ സേനയുടെ മുന്നറിയിപ്പ്

0
ടെൽഅവീവ്: ലെബനനില്‍ സൈനിക ശേഷി ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രതിരോധ...