വയനാട്ടുകാർക്ക് എല്ലാം വിശദീകരിച്ച് താൻ കത്തെഴുതും ; മുൻ എംപി രാഹുൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: വയനാട്ടിലെ ജനങ്ങൾ തന്റെ കുടുംബാംഗങ്ങളെ പോലെയാണ്, അവരൊട് തനിക്കുള്ളത് കുടുംബബന്ധമെന്ന് മുൻ എംപി രാഹുൽ. താൻ എന്തുകൊണ്ടാണ് അയോഗ്യനാക്കപ്പെട്ടതെന്ന് വയനാട്ടുകാരോട് പറയും ഇതുനായി എല്ലാം വിശദീകരിച്ച് ഒരു കത്തെഴുതുമെന്നും രാഹുൽ പറഞ്ഞു. വയനാട്ടിലുള്ളത് എന്റെ കുടുംബക്കാരാണ്. എനിക്ക് പറയാനുള്ളത് ഞാൻ അവരോട് പറയും. രാഹുൽ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാഹുൽ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിയായി നിന്നിരുന്നു. ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നും കേരളത്തിലെ വയനാട്ടിൽ നിന്നുമാണ് രാഹുൽ ജനവിധി തേടിയത്. അമേഠിയിൽ ബിജെപിയുടെ സ്മ്ൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. എന്നാൽ മുസ്ലീം ലീഗിന്റെ സഹായത്തോടെ വായനാട്ടിൽ നിന്നു ജയിച്ചിരുന്നു.

വർഷങ്ങളോളം കോൺഗ്രസിനെ ജയിപ്പിച്ച മണ്ഡലമാണ് അമേഠി. കോൺഗ്രസിന്റെയും നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യ മണ്ഡലവുമായിരുന്നു അമേഠി. എന്നാൽ കഴിഞ്ഞ വർഷം ബിജെപി അമേഠി പിടിച്ചെടുക്കുകയായിരുന്നു.പരാജയം സുനിശ്ചിതമായ അവസരത്തിൽ വിജയ സാധ്യത ഉറപ്പുള്ള മണ്ഡലമായ വായനാട്ടിലേക്ക് രാഹുൽ എത്തിച്ചേരുകയായിരുന്നു. വെറും മുന്നു വർഷം കൊണ്ട് പാരമ്പര്യ മണ്ഡലത്തെയും ജനങ്ങളെയും മറന്ന രാഹുൽ ഇപ്പോൾ പറയുന്നത് വയനാടിനെ മറക്കില്ല എന്നാണ്. രാഹുലിന് പകരം പ്രിയങ്ക വയനാട് എത്താനുള്ള സാധ്യതയും കാണുന്നുണ്ട്. നിലവിൽ കേസിൽ മേൽകോടതി വിധി എതിരായാൽ 8 വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ സാധിക്കില്ല ഇതിനെ മറിക്കടക്കാനുള്ള നീക്കമായാണ് പ്രിയങ്കയുടെ വരവ് എന്നാണ് നിരീക്ഷകർ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...