പ്രധാനാധ്യാപിക വാക്ക് പാലിച്ചു ; റെറ്റി ടീച്ചറെത്തിയത് 4 കുടുംബത്തിനുള്ള ആധാരവുമായ്

For full experience, Download our mobile application:
Get it on Google Play

വരാപ്പുഴ : പ്രധാനാധ്യാപികയായി വിരമിച്ച റെറ്റി ടീച്ചർ ഒരിക്കൽ കൂടി തന്‍റെ സ്കൂളിലേക്ക് മടങ്ങിയെത്തി. നാല് കുടുംബങ്ങൾക്ക് തണലാകുന്ന നാല് ആധാരങ്ങൾ ബാഗിൽ കരുതിയായിരുന്നു ടീച്ചറുടെ വരവ്. മെയ് 31ന് ചേരാനല്ലൂർ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ സ്വന്തമായി ഭൂമിയില്ലാത്ത നാല് കുടുംബങ്ങൾക്ക് താൻ ഭൂമി നൽകുമെന്ന ഉറപ്പ് സദസ്സിന് നൽകിയാണ് ടീച്ചർ മടങ്ങിയത്. ചേരാനല്ലൂർ, കൊടുവള്ളി, ആലങ്ങാട് എന്നിവിടങ്ങളിലുള്ള നാല് കുടുംബങ്ങൾക്ക് ഭൂമി ലഭിക്കുന്നതിനുള്ള ആധാരവുമായി മടങ്ങിയെത്തിയ ടീച്ചർ സ്കൂളിനും നാടിനും അഭിമാനമായി മാറി.

വരാപ്പുഴ അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 26 വർഷത്തോളം അധ്യാപികയായി സേവനമനുഷ്ഠിച്ച ടീച്ചർ, നാല് വർഷം ചേരാനല്ലൂർ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ പ്രധാനാധ്യാപികയായിരുന്നതിന് ശേഷം വിരമിച്ചു. പാരമ്പര്യമായി ലഭിച്ച കുടുംബസ്വത്തും, സ്വന്തമായി വാങ്ങിയ ഭൂമിയുമാണ് 3 സെന്റ് വീതം നാല് കുടുംബങ്ങൾക്ക് നൽകിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ എം.എൽ.എ ടി.ജെ. വിനോദ് ആധാരങ്ങൾ കൈമാറി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി. രാജേഷ് അധ്യക്ഷനായിരുന്നു. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...