ക്ലാസ് മുറിയിൽ വിദ്യാർത്ഥിനിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച അധ്യാപികയ്ക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

ലക്‌‌നൗ : ക്ലാസ് മുറിയിൽ വിദ്യാർത്ഥിനിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച സർക്കാർ പ്രൈമറി സ്കൂൾ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലാണ് സംഭവം. സ്കൂളിലെ പ്രധാനാധ്യാപിക മധു റായിക്കെതിരെയാണ് അധികൃതർ നടപടിയെടുത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. 23 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ക്ലാസ് മുറിയിലെ തറയിൽ കിടന്ന് അധ്യാപിക മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കാണാം.

ഈ സമയം യൂണിഫോം ധരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഇവർക്ക് മസാജ് ചെയ്തു കൊടുക്കുന്നുണ്ട്. മറ്റ് കുട്ടികൾ ബെഞ്ചുകളിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അന്വേഷണ സംഘത്തെ അധികൃതർ സ്‌‌കൂളിലേക്ക് അയച്ചു. ഇവർ സ്ഥിരമായി കുട്ടികളെക്കൊണ്ട് കാല് തിരുമ്മിക്കാറുണ്ടെന്ന് കുട്ടികൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. വിരമിക്കാൻ ഏതാനും വർഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇവർക്കെതിരെ നടപടിയുണ്ടായത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ മധു റായ് നിഷേധിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്നുമാണ് ഇവരുടെ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...