ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ഒട്ടാകെ വ്യാപകമായ രീതിയി ല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിച്ചിരിക്കുകയാണെന്നും ജില്ലയെ പ്രതിനിധീകരിക്കുന്ന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജും ആരോഗ്യ വകുപ്പ് അധികൃതരും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കോവിഡ് വ്യാപനം ജില്ലയില്‍ ആശങ്ക ഉളവാക്കുന്നതാണ്. മഴക്കാല പൂര്‍വ്വ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെങ്ങും നടക്കാത്ത അവസ്ഥയാണ്. ഇത് നടപ്പിലാക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ 2 വര്‍ഷമായി സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല.

ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ആശാവര്‍ക്കര്‍മാര്‍ പരിപൂര്‍ണ്ണമായും അവഗണനയിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവാരം കുറഞ്ഞ മരുന്നുകളാണ് നല്‍കുന്നത്. അതിനാല്‍ സാധാരണക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി വന്‍ സാമ്പത്തിക ബാധ്യതയിലായിരിക്കുയാണ്. ജില്ലാ ആസ്ഥാനത്തെ ജനറല്‍ ആശുപത്രി പരിപൂര്‍ണ്ണമായും അവഗണനയിലാണ്. റഫറിംഗ് കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ ആരോഗ്യ മേഖലയോട് സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...